1 GBP = 104.38
breaking news

പുതുമുഖ താരത്തെ തിരിച്ചുവിളിച്ചു, മാറ്റങ്ങളോടെ ടീം ഇന്ത്യ

പുതുമുഖ താരത്തെ തിരിച്ചുവിളിച്ചു, മാറ്റങ്ങളോടെ ടീം ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാമത്തെ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍. ബൗളര്‍മാരായ ജസ്പ്രീത് ഭുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഇന്ത്യന്‍ ടീം വിശ്രമം അനുവദിച്ചു. നിര്‍ണായകമായ ഓസീസ് പര്യടനം മുന്‍നിര്‍ത്തിയാണ് മൂന്ന് താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചത്.

അതേസമയം വലംകൈയ്യന്‍ പേസ് ബൗളര്‍ സിദ്ധാര്‍ത്ഥ് കൗളിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവാണ് കൗളിനിത്.

നേരത്തെ ഈ വര്‍ഷം ജൂണില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 മത്സരത്തില്‍ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കൗള്‍ 2 ടി20 മത്സരങ്ങളിലും, 3 ഏകദിനങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനമായിരുന്നു താരത്തിന്റേത്.

നിലവില്‍ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലാണ്. രോഹിത്ത് ശര്‍മ്മ നായകനായ ആദ്യ രണ്ട് ടി20യിലും ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ചെന്നൈയിലാണ് മൂന്നാം ടി20 നടക്കുന്നത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ടെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രുനാല്‍ പാണ്ട്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്ം, ഷഹബാസ് നദീം, സിദ്ധാര്‍ത്ഥ് കൗള്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more