1 GBP = 104.29
breaking news

ടോക്കിയോ ഒളിമ്പിക്സ്; മെഡൽ നിലയിൽ ബ്രിട്ടൻ നാലാം സ്ഥാനത്ത്

ടോക്കിയോ ഒളിമ്പിക്സ്; മെഡൽ നിലയിൽ ബ്രിട്ടൻ നാലാം സ്ഥാനത്ത്

ലണ്ടൻ: ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ ബ്രിട്ടൻ നാലാം സ്ഥാനത്തെത്തി. വെള്ളിയാഴ്ച ടീം ജിബിക്ക് സുവർണ്ണ പ്രതാപത്തിന്റെ ഒരു ദിവസമായിരുന്നു. സൈക്ലിസ്റ്റ് ലോറ കെന്നി തുടർച്ചയായ മൂന്ന് ഗെയിമുകളിൽ വിജയിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് വനിതാ ഒളിമ്പ്യൻ ആയി മാറി. കൂടാതെ കേറ്റ് ഫ്രഞ്ച് ആധുനിക പെന്റത്ത്ലോണിൽ സ്വർണ്ണ മെഡൽ ജേതാവായി. സൈക്ലിംഗിലും ഹോക്കിയിലും ടീം ജിബി മെഡലുകൾ നേടിയതോടെ ടീം ജിബി മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായി.

1500 മീറ്റർ ഫൈനലിൽ ലോറ മുയർ വെള്ളി നേടി, ടീം ജിബിയുടെ പുരുഷന്മാരുടെ 4×100 മീറ്റർ റിലേ ടീമും വെള്ളി മെഡൽ കരസ്ഥമാക്കിയപ്പോൾ, 4×100 മീറ്റർ ഫൈനലിൽ സ്ത്രീകൾ വെങ്കലം നേടി.

എല്ലാ കണ്ണുകളും വെലോഡ്രോമിൽ കെന്നിയുടെ മേൽ ആയിരുന്നു, ഗെയിമിലെ ഏറ്റവും വലിയ റൈഡായി വാഴ്ത്തപ്പെട്ട ഒരു മത്സരത്തിൽ കെന്നിയും കാറ്റി ആർക്കിബാൽഡും 78 പോയിന്റിൽ ഫിനിഷ് ചെയ്തു, വെള്ളി നേടിയ ഡെൻമാർക്കിനേയും വെങ്കലം നേടിയ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയേക്കാളും വളരെ മുന്നിലെത്തിയാണ് ടീമിന്റെ സ്വർണ്ണ കൊയ്ത്ത്.
ജാക്ക് കാർലിൻ പുരുഷന്മാരുടെ സ്പ്രിന്റിൽ വെങ്കലവും, തന്റെ ടീം സ്പ്രിന്റിൽ വെള്ളിയും നേടി. ടീം ജിബി ഇതുവരെ അഞ്ച് സൈക്ലിംഗ് ട്രാക്ക് മെഡലുകൾ നേടിയിട്ടുണ്ട്.

മെഡൽ നിലയിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അമേരിക്ക രണ്ടാം സ്ഥാനത്തും ജപ്പാൻ മൂന്നാം സ്ഥാനത്തും തുടരുകയാണ്. തൊട്ടു പിന്നിലായാണ് ബ്രിട്ടൻ. 18 സ്വർണ്ണവും 20 വെള്ളിയും 20 വെങ്കല മെഡലുകളും ടീം ജിബി നേടിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more