1 GBP = 104.17
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരം ഇന്ന് ലിവർപൂളിൽ . വിജയികൾക്ക് ലഭിക്കുന്നത് യഥാക്രമം 3000 , 2000 ,1000  പൗണ്ട് സമ്മാനങ്ങൾ , ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരം ഇന്ന് ലിവർപൂളിൽ . വിജയികൾക്ക് ലഭിക്കുന്നത് യഥാക്രമം 3000 , 2000 ,1000  പൗണ്ട് സമ്മാനങ്ങൾ , ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന  ആരാധന  ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി  സംഘടിപ്പിച്ച  ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ  ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ നടക്കും .ഇടവക/ മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ നാല്പത്തി മൂന്നു ടീമുകൾ ആണ് ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ദേവാലയത്തോടനുബന്ധിച്ചുള്ള ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ മത്സരിക്കുന്നത് .  

രൂപതാ തല മത്സരത്തിൽ  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും നൽകും , ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ  സഭയുടെ ആരാധനാക്രമത്തെക്കുറിച്ച്  കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ്  വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് . വിജയികൾക്കുള്ള സമ്മാനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും . ക്വിസ്മത്സരങ്ങൾക്കായുള്ള   എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റെവ. ഡോ  ബാബു പുത്തൻപുരക്കൽ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more