1 GBP = 104.17
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ഓൺലൈനിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ഓൺലൈനിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുന്നു.
ഫാ. ടോമി എട്ടാട്ട്, PRO, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
പ്രെസ്റ്റൻ: കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനും ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ദേവാലയങ്ങളിൽ പൊതു കുർബാനകൾ നിർത്തലാക്കപ്പെട്ട സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഓൺലൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. രൂപതാകേന്ദ്രമായ പ്രെസ്റ്റൻ കത്തീഡ്രലിൽ വച്ചായിരിക്കും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. എന്നാൽ സഭാവിശ്വാസികൾ ഏവർക്കും തങ്ങളുടെ സ്ഥലങ്ങളിൽ  ആയിരുന്നുകൊണ്ട് വിശുദ്ധകുർബാനയിൽ പങ്കുകൊള്ളാവുന്ന രീതിയിലാണ് ഓൺലൈനിൽ വിശുദ്ധ കുർബാനയർപ്പണം ക്രമീകരിച്ചിരിക്കുന്നത്.
തുടർന്നും സഭയുടെ മറ്റു ആത്മീയ തിരുക്കർമ്മങ്ങളും മീഡിയ വഴി വിശ്വാസസമൂഹത്തിലേക്ക് എത്തിക്കുവാനുള്ള സംവിധാനങ്ങൾ ചെയ്യുമെന്ന് രൂപതാ മീഡിയ കമ്മീഷൻ അറിയിച്ചു. വിശുദ്ധകുർബാനയിൽ പങ്കെടുത്തും ആത്മീയ നവീകരണം പ്രാചിച്ചും ഈ കാലഘട്ടത്തിന്റെ എല്ലാ പ്രതിസന്ധികളിൽ നിന്നും ദൈവതിരുസന്നിധിയിൽ നിന്നും പരിഹാരം കണ്ടെത്താനും ദൈവജനം ശ്രമിക്കണമെന്നും കമ്മീഷൻ ഓർമ്മപ്പെടുത്തി.
രൂപതയുടെ ഓൺലൈൻ സംവിധാനങ്ങളിലൂടെ വി.കുർബാനയിലും മറ്റു തിരുക്കർമ്മങ്ങളിലും പങ്കെടുക്കുവാൻ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more