1 GBP =
breaking news

വാഹനനികുതി വെട്ടിപ്പ് കേസ്​: സുരേഷ്​ ഗോപിയുടെ അറസ്​റ്റ്​ മൂന്നാഴ്​ചത്തേക്ക്​ തടഞ്ഞു

വാഹനനികുതി വെട്ടിപ്പ് കേസ്​: സുരേഷ്​ ഗോപിയുടെ അറസ്​റ്റ്​ മൂന്നാഴ്​ചത്തേക്ക്​ തടഞ്ഞു

കൊച്ചി: വാഹനനികുതി വെട്ടിപ്പ് കേസില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്​ട്രേഷൻ നടത്താൻ വ്യാജരേഖയുണ്ടാക്കിയെന്നാണ്​ സുരേഷ്​ഗോപിക്കെതിരെയുള്ള കേസ്​.

സ​​ുരേഷ്​ ഗോപിയോട്​ 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന്​ ഉത്തരവുണ്ട്​. ഇതിന്​ ശേഷം മജിസ്​ട്രേറ്റ്​ കോടതി അദ്ദേഹം സമർപിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈ​േകാടതി നിർദ്ദേശിച്ചു.​ ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാം.

സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്റ്റർ ചെയ്തത് പുതുച്ചേരിയിലാണ്. ഇതിനെതിരെ ഉയർന്ന ആരോപണങ്ങൾ മൂലം വാഹന റജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് അദ്ദേഹത്തോട്​​ ഉത്തരവിട്ടിരുന്നു. പരിശോധനയിൽ രേഖകളിൽ അപാകത കണ്ടതോടെയാണ്​ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്​.

Post Your Comments Here ( Click here for malayalam )

Press Esc to close
show more