1 GBP = 104.26
breaking news

യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫിൻ്റെ മാതാവ് ഹെലെൻ ജോസഫ് (70) നിര്യാതയായി….

യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫിൻ്റെ മാതാവ് ഹെലെൻ ജോസഫ് (70) നിര്യാതയായി….

തിരുവനന്തപുരം:- യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫിൻ്റെ മാതാവ് കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ജോസഫ് ഫെർണാണ്ടസിൻ്റെ  ഭാര്യയുമായ ഹെലെൻ ജോസഫ് (70) നാട്ടിൽ നിര്യാതയായി. പരേത സംസ്ഥാന സ്കൂൾ അത് ലറ്റിക് താരമായിരുന്നു. മക്കൾ സുജു ജോസഫ്, ഷൈജു ജോസഫ്, ജിജു ജോസഫ്. അമ്മയുടെ ഏക സഹോദരി പള്ളിത്തുറ സ്മിതയിൽ മെറ്റിൽഡ അജിതൻ (റിട്ട. ഗവ. ഹെഡ് നഴ്സ്).മൃതസംസ്കാരം  പിന്നീട് പള്ളിത്തുറ സെൻ്റ്. മഗ്ദലനാസ്  ദേവാലയത്തിൽ നടത്തുന്നതാണ്.

സുജു ജോസഫിൻ്റെ അമ്മയുടെ  നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ,  വൈസ് പ്രസിഡൻറുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ജോയിൻ്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീനാ സജീവ്, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗം വറുഗീസ് ചെറിയാൻ, സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഷിബു ജോൺ, പോഷക സംഘടനാ ഭാരവാഹികൾ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more