1 GBP = 104.21
breaking news

ഷുഹൈബ് വധം: രണ്ട് സി.പി.എം പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ഷുഹൈബ് വധം: രണ്ട് സി.പി.എം പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിൽ കീഴടങ്ങിയ രണ്ട് സി.പി.എം പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിൻ രാജ് എന്നിവരാണ് ഇന്ന് മാലൂർ പൊലീസിൽ കീഴടങ്ങിയത്. ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിനെ കൊന്ന കേസിലെ പ്രതികളായ ഇവരാണ് മുഖ്യപ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ചില നിർണായക വിവരങ്ങൾ ഇവരിൽ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 12 ന് രാത്രിയാണ് ഷുഹൈബിനെ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്‌റ്റഡിയിലെടുത്ത രണ്ട് സി.പി.എം പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, അറസ്‌റ്റിലായ പ്രതികൾക്ക് കേസുമായി ബന്ധമില്ലെന്നും പൊലീസിന്റെ ശല്യം സഹിക്കാതെയാണ് കീഴടങ്ങിയതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറയുന്നത്. അറസ്‌റ്റിലായവർ യഥാർത്ഥ പ്രതികളല്ലെന്നും സി.പി.എം ഏർപ്പാടാക്കിയ ഡമ്മി പ്രതികളാണെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരനും ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more