1 GBP =
breaking news

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ്, ശ്രേയസ് അയ്യർക്ക് അരങ്ങേറ്റം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ്, ശ്രേയസ് അയ്യർക്ക് അരങ്ങേറ്റം

ധർമ്മശാല: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകൻ വിരാട് കൊഹ്‌ലിക്ക് പകരം രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുന്നത്. പാതി മലയാളിയായ ശ്രേയസ് അയ്യർ ഈ മത്സരത്തിലൂടെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ അവസരമായി. ടെസ്‌റ്റ് പരമ്പരയിൽ ഫോം കണ്ടെത്താനാകാതെ പതറിയ അജിൻക്യ രഹാന ടീമിൽ നിന്ന് ഒഴിവാക്കി.
ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയ പോലെ 3 മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് പകരം ക്യാപ്ടൻസി ഏറ്റെടുത്ത രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. മറുവശത്ത് പുതിയ നായകൻ തിസാര പെരേരയുടെ നേതൃത്വത്തിൽ ഒരു തിരിച്ചുവരവാണ് ശ്രീലങ്ക ലക്ഷ്യം വയ്‌ക്കുന്നത്. രാത്രി മഞ്ഞുവീഴ്‌ച ഉണ്ടാകുമെന്നതിനാൽ ഡേ നൈറ്റ് മത്സരമാണെങ്കിലും 11.30ന് മത്സരം തുടങ്ങും. പഞ്ചാബിലെ മൊഹാലിയിൽ നടക്കുന്ന രണ്ടാം മത്സരവും 11.30ന് തുടങ്ങുന്ന രീതിയിലാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. അതേസമയം തെക്കേ ഇന്ത്യൻ നഗരമായ വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിനം 1.30ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more