1 GBP = 104.28

എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി റോയൽ മെയിൽ പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു

എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി റോയൽ മെയിൽ പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു

എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി വിവിധ കാലഘട്ടങ്ങളിൽ അവരുടെ ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്ന നാല് സ്മാരക സ്റ്റാമ്പുകൾ റോയൽ മെയിൽ പുറത്തിറക്കുന്നു.

1952-ലെ ഭരണത്തിന്റെ ആദ്യ വർഷം മുതൽ 1990-കൾ വരെ പ്രാഗ് കാസിൽ സന്ദർശന വേള വരെയുള്ള രാജ്ഞിയുടെ ചിത്രങ്ങളാണ് ഒന്നും രണ്ടും ക്ലാസ് സ്റ്റാമ്പുകൾ. 1.85 പൗണ്ട് മുതൽ വിലയുള്ള സ്റ്റാമ്പുകൾ നവംബർ 10 മുതൽ വിൽപ്പനയ്‌ക്കെത്തും. ചാൾസ് മൂന്നാമൻ രാജാവിന്റെ അംഗീകാരം ഇതിനായി റോയൽ മെയിലിങ് ലഭിച്ചിരുന്നു.

സീരീസിൽ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും പഴയ ഫോട്ടോ 1952-ൽ ഡൊറോത്തി വൈൽഡിംഗ് രാജ്ഞിയുടെ കിരീടധാരണത്തിന് എടുത്തതാണ്. രണ്ടാം ക്ലാസ് സ്റ്റാമ്പുകളിൽ ഇത് പ്രദർശിപ്പിക്കും. ഫസ്റ്റ് ക്ലാസ് സ്റ്റാമ്പുകളിൽ ഒന്നിൽ 1968-ൽ രാജകീയ ഫോട്ടോഗ്രാഫർ സെസിൽ ബീറ്റൺ എടുത്ത ഒരു ഫോട്ടോയുണ്ട്.

1984 നവംബറിൽ യൂസഫ് കാർഷ് എടുത്ത ഒരു ഛായാചിത്രം £1.85 സ്റ്റാമ്പുകളിൽ ദൃശ്യമാകും. ചെക്ക് റിപ്പബ്ലിക് സന്ദർശന വേളയിൽ രാജ്ഞി പ്രാഗ് കാസിലിൽ വിരുന്നിൽ പങ്കെടുത്തപ്പോൾ 1996-ൽ ടിം ഗ്രഹാം എടുത്ത ഫോട്ടോയാണ് £2.55 സ്റ്റാമ്പുകളിലെ ചിത്രം. നാല് സ്റ്റാമ്പുകളുടെയും പായ്ക്ക് £6.95 ആയിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more