1 GBP =
breaking news

യുക്മ സൗത്ത് വെസ്റ്റ് കലാമേള ഒക്ടോബർ പതിമൂന്നിന് ഓക്സ്ഫോർഡിൽ

യുക്മ സൗത്ത് വെസ്റ്റ് കലാമേള ഒക്ടോബർ പതിമൂന്നിന് ഓക്സ്ഫോർഡിൽ

സ്വന്തം ലേഖകൻ

ഓക്സ്ഫോർഡ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള തിയതിയും വേദിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബർ പതിമൂന്ന് ശനിയാഴ്ച വിശ്വ പ്രസിദ്ധമായി ഓക്സ്ഫോർഡിന്റെ മണ്ണിൽ അരങ്ങൊരുങ്ങുമെന്ന് റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ അറിയിച്ചു. ഓക്സ്ഫോർഡിലെ ബിസ്റ്ററിലുള്ള ദി ബിസ്റ്റർ സ്‌കൂളിലാകും 2018 സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയൊരുങ്ങുക.

ഒക്ടോബർ പതിമൂന്നിന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച് കൃത്യം എട്ടു മണിയോടെ അവസാനിക്കുന്ന തരത്തിൽ നാല് വേദികളിലാകും കലാമത്സരങ്ങൾ നടക്കുക. യുക്മ നാഷണൽ കമ്മിറ്റി പുറത്തിറക്കിയ പരിഷ്കരിച്ച കലാമേള ഇ മാനുവൽ ഇതിനകം തന്നെ അംഗ അസ്സോസിയേഷനുകളിൽ എത്തിച്ച് നൽകിയതായി ജനറൽ സെക്രട്ടറി എം പി പദ്മരാജ് അറിയിച്ചു. യു കെ മലയാളികൾക്കിടയിൽ നടത്തിയ,  ഒരു മാസത്തിലധികം നീണ്ടുനിന്ന അഭിപ്രായ സർവേയിൽ ഉരുത്തിരിഞ്ഞ വിലപ്പെട്ട അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കരിച്ച ഇ മാനുവൽ പുറത്തിറക്കിയത്.

സബ് ജൂനിയേർസ് വിഭാഗത്തിൽ ഉണ്ടായിരുന്ന ‘സ്റ്റോറി ടെല്ലിങ്’ മത്സരം കിഡ്‌സ് വിഭാഗത്തിലേക്ക് മാറ്റിയതും, ഫാൻസിഡ്രസ് മത്സരങ്ങളും കഥാപ്രസംഗവും പാടെ നിറുത്തലാക്കി പകരം മോണോആക്ട് തിരികെക്കൊണ്ടു വന്നതും മത്സരയിനങ്ങളിൽ ,മൈം ഉൾപ്പെടുത്തിയതും വിപ്ലവകരമായ മാറ്റങ്ങളാണ്. മത്സരാര്ഥികളിൽ നിന്നും അംഗ അസ്സോസിയേഷൻ ഭാരവാഹികളിൽ നിന്നും ഇതിനകം തന്നെ ഇക്കാര്യങ്ങളിൽ മികച്ച പ്രതികങ്ങളാണ് ലഭിച്ചിട്ടുള്ളതെന്ന് ആർട്ട്സ് കോർഡിനേറ്റർ ജോ സേവ്യർ അഭിപ്രായപ്പെട്ടു.

മികച്ച സ്റ്റേജ് സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളുമുള്ള ബിസ്റ്റർ സ്‌കൂളിൽ സൗജന്യ കാർ പാർക്കിങ് സൗകര്യമാണ് ഉണ്ടാകുക. മിതമായ നിരക്കിൽ കേരളീയ നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും അനുബന്ധ സൗകര്യങ്ങളും മത്സരാർത്ഥികൾക്കും കാണികൾക്കുമായി ഒരുക്കുമെന്ന് ട്രഷറർ ജിജി വിക്ടർ അറിയിച്ചു.

യുക്മ കലാമേള മാനുവൽ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close
show more