1 GBP = 104.21
breaking news

സ്നേഹ സാനു – മലയാളിത്തനിമയുള്ള പുതുമുഖ ഗായിക!

സ്നേഹ സാനു – മലയാളിത്തനിമയുള്ള പുതുമുഖ ഗായിക!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

സിനിമാ പിന്നണി ഗാനരംഗത്തേക്ക് വേറിട്ടൊരു ആലാപനശൈലിയുമായി കടന്നു വരുന്ന മലയാളി പെൺകുട്ടിയാണ് സ്നേഹ സാനു. ലാളിത്യവും മലയാളിത്തനിമയും കൂടെ കൊണ്ടുനടക്കുന്ന ഈ ഗായിക, കേരളത്തിൽ ജനിച്ച് ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കയാണ്. ആർക്കിടെക്ട് ബിരുദധാരിയായ സ്റ്റേഹ സാനു അടുത്തുതന്നെ റിലീസ് ചെയ്യുന്ന ‘സ്റ്റേറ്റ് ബസ്സ്’ എന്ന ചിത്രത്തിനു വേണ്ടി വിദ്യാധരൻ മാസ്റ്റററുടെ ഈണത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മോഹൻ സിത്താരയുടെ ആദ്യ ചിത്രമായ ‘ഐ ആം സോറി’ യിലെ ഗാനങ്ങൾ സ്നേഹ സാനുവിൻ്റെ ആലാപനശൈലികൊണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

ഡിംസബറിൽ ഷൂട്ടിംങ് ആരംഭിക്കുന്നതും സൂര്യ നായകനായിട്ടുള്ള ഒരു തമിഴ് ചിത്രത്തിലും സ്നേഹ സാനുവിന് പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. യു.കെ യിലെ ടച്ച്സ്റ്റോൺ ഫിലിമിൻറെ പുതിയ ചിത്രത്തിൽ പാടാനായി സ്നേഹ സാനു ഇതിനകം കരാർ ചെയ്യപ്പെട്ടിട്ടു കഴിഞ്ഞു. കൂടാതെ നിരവധി ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഈ അനുഗ്രഹീത ഗായിക പാടിയിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തേക്കു് കാലെടുത്തു വെയ്ക്കുന്ന ഈ ഗായിക സിനിമാ പിന്നണി ഗാനരംഗത്തേ നാളെയുടെ വാഗ്ദാനമായി മാറുമെന്ന് നമുക്കേവർക്കും പ്രതീക്ഷിക്കാം!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more