1 GBP = 104.33
breaking news

രാജസ്ഥാനില്‍ ആറു വയസുകാരിക്കു നേരെ പീഡനം; രണ്ടു പേര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ ആറു വയസുകാരിക്കു നേരെ പീഡനം; രണ്ടു പേര്‍ അറസ്റ്റില്‍

ഡല്‍ഹി: കൊച്ചു കുട്ടികളുടെ നേരെയുള്ള ലൈംഗീക അതിക്രമം രാജ്യത്തു വര്‍ധിച്ചു വരുന്നു. ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ സ്‌കൂളില്‍ പ്യൂണ്‍ പീഡിപ്പിച്ച സംഭവത്തിനും ഗുര്‍ഗ്രാമില്‍ ഏഴുവയസ്സുകാരന്‍ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെ മറ്റൊരു പിഞ്ചു കുഞ്ഞിന് നേരെയും ലൈംഗീക അതിക്രമം. രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്.

സംഭവത്തില്‍ സ്‌കൂളിലെ തൂപ്പുകാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more