1 GBP = 104.13
breaking news

ഷെറിൻ വർഗ്ഗീസിന്റെ വേർപാടിൽ ഞെട്ടലോടെ കെൻ്റിലെ മലയാളികൾ; മരണം തേടിയെത്തിയത് കാൻസർ രൂപത്തിൽ….

ഷെറിൻ വർഗ്ഗീസിന്റെ  വേർപാടിൽ ഞെട്ടലോടെ കെൻ്റിലെ മലയാളികൾ; മരണം തേടിയെത്തിയത് കാൻസർ രൂപത്തിൽ….

കെൻറ്:- കെൻ്റിനു സമീപം ഗ്രേവ് സെൻറിൽ താമസിച്ചിരുന്ന പോൾ വർഗീസിൻ്റെ ഭാര്യ ഷെറിൻ പോൾ (49) വർഗീസ് ഇന്നലെ വൈകുന്നേരം മരണത്തിന് കീഴടങ്ങി. അപ്രതീക്ഷിതമായുണ്ടായ വേർപാടിൻ്റെ നടക്കത്തോടും വേദനയിലുമാണ് അവിടുത്തെ മലയാളി സമൂഹം.

ഡെൻറൽ നഴ്സായി ജോലി ചെയ്തിരുന്ന ഷെറിനും എഞ്ചിനീയറായ ഭർത്താവ് പോൾ വർഗീസും രണ്ട് മക്കളൊന്നിച്ച് വളരെ സന്താേഷ പൂർണമായ കുടുംബ ജീവിതമാണ് നയിച്ചു വന്നിരുന്നത്. കുടുംബ ജീവിതത്തിൻ്റെ സന്തോഷത്തിലേക്ക് വില്ലനായി  ബ്രെസ്റ്റ് കാൻസർ രോഗം ഷെറിന് ബാധിച്ചത് തിരിച്ചറിഞ്ഞിട്ട് ഏകദേശം അഞ്ച് മാസം മാത്രമേ ആയിരുന്നുള്ളൂ.  എന്നിരുന്നാലും ചികിത്സയിലൂടെ രോഗം ഭേദമായി ജീവിതത്തിലേക്ക്  തിരികെ വരാമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രോഗം മൂർഛിച്ചതും മരണത്തിന് കീഴടങ്ങേണ്ടി വന്നതും.

ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിൻ.  ഭർത്താവായ പോൾ വർഗീസ് ചാലക്കുടി സ്വദേശിയാണ്.  യൂണിവേഴ്സിറ്റിയിലും സ്കൂളിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.

സംസ്ക്കാരം സംബന്ധിച്ച തീരുമാനം  അറിയുന്ന മുറക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഷെറിൻ പോളിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more