പ്രസ്റ്റണ്‍:- ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്വെന്ഷന് ഒരുക്കമായി, റീജിയണല്‍ തലത്തില്‍ കണ്വെന്ഷന് ഒരുക്കമായി, റീജിയണല്‍ തലത്തില്‍ കണ്‍വെന്‍ഷനുകളും മധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. രൂപതയിലെ എട്ടു റീജിയണുകളിലായി ജൂണ്‍ 4 മുതല്‍ 14 വരെയാണ് ഒരുക്ക ശുശ്രൂഷകള്‍. റവ ഫാ സോജി ഓലിക്കല്‍, റവ ഫാ ടെറിന്‍ മുള്ളക്കര, ബ്രദര്‍ സന്തോഷ് കരുമത്ര തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന ശുശ്രൂഷകള്‍ ഓരോ സ്ഥലങ്ങളിലും വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ജൂണ്‍ 4 തിങ്കളാഴ്ച ലണ്ടന്‍, 5 ചൊവ്വ സൗത്താംപ്റ്റണ്‍, 6 ബുധന്‍ ബ്രിസ്റ്റോള്‍- കാര്‍ഡിഫ്, 7 വ്യാഴം കെംബ്രിഡ്ജ്, 11 തിങ്കള്‍ ഗ്ലാസ്ഗോ, 12 ചൊവ്വ പ്രസ്റ്റണ്‍, 13 ബുധന്‍ മാഞ്ചസ്റ്റര്‍, 14 വ്യാഴം കവന്‍ട്രി എന്നിവിടങ്ങളില്‍ നടക്കുന്ന ഏകദിന ഒരുക്ക ധ്യാനത്തിന് റവ ഫാ ജോസ് അന്ത്യംകുളം , ഫവ ഫാ ടോമി ചിറയ്ക്കല്‍ മണവാളന്, റവ ഫാ പോള്‍ വെട്ടിക്കാട്ട് cst, റവ ഫാ ഫിലിപ്പ് പന്തമാക്കല്‍, റവ ഫാ ജോസഫ് വെമ്പാടുംതറ, റവ ഫാ മാത്യു ചൂരപൊയ്കയില്‍, ഫവ ഫാ സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ ഫാ ജയ്സണ്‍ കരിപ്പായി തുടങ്ങിയവര്‍ യഥാക്രമം വിവിധ സ്ഥലങ്ങളില്‍ ഏകദിന കണ്വെന്ഷന് ആതിഥ്യമരുളും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിക്കുന്ന വി കുര്ബ്ബാനയോടെയായിരിക്കും ഓരോ ദിവസവും ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. എല്ലാ റീജിയണുകളിലും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്കുന്ന എല്ലാവരുടേയും സാന്നിധ്യം അതാതു സ്ഥലത്തെ കണ്‍വെന്‍ഷനുകളില്‍ പ്രതീക്ഷിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഒക്ടോബറില്‍ നടക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്വെന്ഷന് നേതൃത്വം നല്‍കുന്നത് വിശ്രുത വചന പ്രഘോഷകനായ റവ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ ആണ്. ഏകദിന ഒരുക്ക കണ്‍വെന്‍ഷന്റെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ:-
click on malayalam character to switch languages