1 GBP = 104.17
breaking news

ബ്രിട്ടനിൽ വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞു

ബ്രിട്ടനിൽ വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞു

ലണ്ടൻ: ബ്രിട്ടനിലെ വാക്സിൻ റോൾഔട്ട് ദ്രുതഗതിയിൽ പുരോഗമിക്കവേ, രണ്ടു ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഓരോ ദിവസവും റിക്കോർഡ് വേഗതയിലാണ് വാക്സിൻ വിതരണം നടക്കുന്നത്.

അതേസമയം കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഏറ്റവും കുറവ് മരണനിരക്കും ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തി. ഇന്നലെ യുകെയിൽ രേഖപ്പെടുത്തിയത് വെറും പത്ത് കോവിഡ് മരണങ്ങൾ മാത്രമാണ്. കഴിഞ്ഞ സെപ്റ്റംബർ 14 ന് ഒൻപത് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. സർക്കാർ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 52 ഉം കഴിഞ്ഞ ശനിയാഴ്ച 58 മരണങ്ങളുമാണ് നടന്നത്. 24 മണിക്കൂർ കാലയളവിൽ 3,423 പുതിയ അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

381,285 പേർക്ക് ഇന്നലെ വാക്സിൻ നൽകിയതായി രജിസ്റ്റർ ചെയ്തു. അതിൽ 124,415 ആദ്യ ഡോസുകളാണ് 31,425,682 പേർക്ക് ഇപ്പോൾ പ്രാരംഭ കുത്തിവയ്പ്പ് ലഭിച്ചു.

അതിശയകരമായ വാക്സിനേഷൻ പ്രോഗ്രാം ഇപ്പോൾ അഞ്ച് ദശലക്ഷത്തിലധികം സെക്കൻഡ് ഡോസുകൾ വിതരണം ചെയ്തതായും കോവിഡിന് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പകുതിപേർക്കും ഉൾപ്പെടെ സാധ്യമായ ഏറ്റവും മികച്ച സംരക്ഷണം ഏർപ്പെടുത്തിയതായും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more