1 GBP = 104.26
breaking news

“സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ” ടീനേജുകാർക്കായി സെഹിയോൻ യുകെ ഒരുക്കുന്ന അവധിക്കാല റസിഡെൻഷ്യൽ റിട്രീറ്റ് ഒക്ടോബർ 30 മുതൽ

“സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ” ടീനേജുകാർക്കായി സെഹിയോൻ യുകെ ഒരുക്കുന്ന അവധിക്കാല റസിഡെൻഷ്യൽ റിട്രീറ്റ് ഒക്ടോബർ 30 മുതൽ

ബാബു ജോസഫ്
റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ, യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുക വഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും, കാലഘട്ടത്തിലും, കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഒക്ടോബർ 30 മുതൽ നവംബർ 3 വരെ ദിവസങ്ങളിൽ കാർഡിഫിൽ നടത്തപ്പെടുന്നു. സെഹിയോൻ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാർക്കായുള്ള ധ്യാനം നയിക്കും. അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ് മുതൽ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം .

www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട്‌ രജിസ്ട്രേഷൻ നടത്താവുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്ക്:

തോമസ്‌ 07877 508926.

ജോണി 07727669529

അഡ്രസ്സ്:

AT HEBRON HALL

DINAS POWYS

CARDIFF

CF644YB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more