1 GBP = 104.21
breaking news

ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സൗദി ആരോഗ്യമന്ത്രാലയം

ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സൗദി ആരോഗ്യമന്ത്രാലയം

ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കാന്‍ പൊതുജനങ്ങളോട് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഫ്‌ളൂ വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ എടുക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

ഫ്‌ളൂ വാക്‌സിന്‍ എണ്‍പത് ശതമാനവും ഫലപ്രദമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ തീവ്രപരിചരണം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. വാക്‌സിനെടുക്കുന്നതിനായി സെഹാട്ടി ആപ്ലിക്കേഷന്‍ വഴി ബുക്കിംഗ് നടത്താമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

സൗദിയില്‍ ഇന്‍ഫ്‌ളുവന്‍സ ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. യഥാസമയം വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം സങ്കീര്‍ണമാകുകയും മരണം സംഭവിക്കുകയോ ചെയ്‌തേക്കാം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഓരോ വര്‍ഷവും ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിക്കുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ആസ്ത്മ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗികള്‍ എന്നിവര്‍ക്കാണ് അപകടസാധ്യതയുള്ളത്.

രോഗനിയന്ത്രണത്തിനായി ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് തൊടരുത്, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടിഷ്യൂകള്‍ ഉപയോഗിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more