1 GBP = 104.33
breaking news

സൗദിയിൽ ബസും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് നാല് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

സൗദിയിൽ ബസും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് നാല് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

ലണ്ടൻ: സൗദി അറേബിയയിൽ ഉംറ തീർത്ഥാടനത്തിനെത്തിയ ബ്രിട്ടീഷ് പൗരന്മാർ സഞ്ചരിച്ച കോച്ചാണ് അപകടത്തിൽപ്പെട്ടത്. മെക്കയ്ക്കും മദീനയ്ക്കുമിടയിൽ ശനിയാഴ്ച്ച രാവിലെ പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ കോച്ച് പൂർണ്ണമായും കത്തി നശിച്ചു.

ബ്ലാക്ക് ബേണിൽ നിന്നുള്ള ഹാഷിം ട്രാവൽസ് ആണ് ഉംറ തീർത്ഥാടനമൊരുക്കിയത്. മരിച്ചവരിൽ ഒരു അമ്മയും മകനും അറുപത് വയസ്സായ ഒരാളും എഴുപത് വയസ്സുള്ള മറ്റൊരു സ്ത്രീയുമാണ് മരിച്ചതെന്ന് ഹാഷിം ട്രാവൽസ് ഡയറക്ടർ ഗുൽഫറസ്‌ സമാൻ വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവർക്ക് സൗദിയിൽ എത്തുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബസിലുണ്ടായിരുന്ന മറ്റ് പതിനാലു പേർക്കും പരിക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിൽ ഇവരുടെയൊക്കെ ലഗേജുകൾ പൂർണ്ണമായും കത്തിനശിച്ചു. പാസ്പോർട്ടുകളും പണവുമൊക്കെ തീപിടിത്തത്തിൽ നഷ്ടപ്പെട്ടു. എത്രയും വേഗം ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ഹാഷിം ട്രാവൽസ് വൃത്തങ്ങൾ അറിയിച്ചു.

പെട്രോൾ ടാങ്കർ ഓടിച്ചിരുന്ന ഡ്രൈവറും മരിച്ചതായാണ് വിവരം. അമിത വേഗതയിൽ വന്ന കാർ ഓവർടേക്ക് ചെയ്തതാണ് പെട്രോൾ ടാങ്കറുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ എതിർദിശയിൽ നിന്ന് വന്ന് ബസിൽ വന്നിടിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more