1 GBP = 104.26
breaking news

‘സംഭാഷണത്തിലെ ആദ്യഭാഗം എന്റേത് തന്നെ; ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ല’ തുറന്ന് പറഞ്ഞു ശശീന്ദ്രന്‍

‘സംഭാഷണത്തിലെ ആദ്യഭാഗം എന്റേത് തന്നെ; ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ല’ തുറന്ന് പറഞ്ഞു ശശീന്ദ്രന്‍

ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ സംഭവത്തില്‍ വ്യക്തത വരുത്തണമെന്ന് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഫോണ്‍ വിവാദത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

മംഗളം ടിവി പുറത്തുവിട്ട സംഭാഷണശകലങ്ങളില്‍ വ്യക്തതയില്ല. ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് അതിനെ നിഷേധിക്കല്‍ തന്നെയാണെന്നും വിവാദമായ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേതായിട്ടുളളതെന്നും ശശീന്ദ്രന്‍ പറയുന്നു.

താന്‍ ഗോവയിലാണെന്നുളള പരാമര്‍ശം ശരിയാണ്. അത് തന്നെ വിളിച്ച പലരോടും പറഞ്ഞിട്ടുണ്ട്. ആരുടെ ശബ്ദം എന്നത് പരിശോധനയില്‍ തെളിയുമോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ വരുമോ എന്നത് ആലോചിച്ച് മാത്രമെ തീരുമാനമെടുക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ കുടുക്കിയ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമായി. ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന നിഗമനത്തിലാണ് രഹസ്യന്വേഷണ വിഭാഗം. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more