സ്റ്റീവനേജ്: സ്റ്റീവനേജിലെ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ‘സര്‍ഗ്ഗം’ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 7 നു ശനിയാഴ്ച വിപുലമായി കൊണ്ടാടും.ശനിയാഴ്ച രാവിലെ 10:00 മണിക്ക് ‘ക്രിസ്തുമസ് പപ്പായുടെ’ ആഗമനത്തോടെ കരോള്‍ ഗാനാലാപത്തിന്റെ അകമ്പടിയില്‍ സമാരംഭം കുറിക്കുന്ന ആഘോഷത്തിന് സ്റ്റിവനേജിലെ ബാര്‍ക്ലെ സ്‌കൂള്‍ ഓഡിറ്റോറിയം വേദിയാകും.വൈകുന്നേരം 5 :00 മണിവരെ നീണ്ടു നില്‍ക്കുന്ന വൈവിദ്ധ്യമായ പരിപാടികളൂം മത്സരങ്ങളും ആഘോഷത്തെ വര്‍ണ്ണാഭമാക്കും.
ലോക രക്ഷകനായി ഭൂജാതനായ ദിവ്യ ഉണ്ണിയുടെ തിരുപ്പിറവിയുടെ അനുഗ്രഹീത അനുസ്മരണവും,ഒരു വര്‍ഷക്കാലം നീണ്ടു കിട്ടിയ ആയുസ്സിന് നന്ദി അര്‍പ്പിച്ചു കൊണ്ടു 2016 നോട് വിടപറയുന്നതിനും,2017 വര്‍ഷം കൂടുതല്‍ അനുഗ്രഹദായകമാകുന്നതിനുള്ള പ്രാര്‍ത്ഥനയോടെ പുതു വര്‍ഷത്തെ വരവേല്‍ക്കുന്നതിനും ‘സര്‍ഗ്ഗം’ ആഘോഷം വേദിയാവും.

സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ക്കു മത്സരാര്‍ത്ഥം ‘കപ്പിള്‍ ഡാന്‍സ്’ അടക്കം പുതിയ ഇനങ്ങളും സംഘാടക സമിതി ഒരുക്കുന്നുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും,ഗംഭീരമായ കലാ വിരുന്നും ഉണ്ടായിരിക്കും. രണ്ടാഴ്ചയോളമായി നടന്നുപോന്നിരുന്ന കരോള്‍ സംഘങ്ങളുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രസിഡന്റ് ജോണി കല്ലടാന്തിയില്‍,സെക്രട്ടറി റിച്ചി മാത്യു,ഖജാന്‍ജി തോമസ് അഗസ്റ്റിന്‍ ,സര്‍ഗ്ഗം എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുപ്പിറവി-പുതുവത്സര ആഘോഷങ്ങളുടെ വിജയത്തിനായി അണിയറയില്‍ സംഘാടകര്‍ സജീവമാണ്.
ബാര്‍ക്ലെ സ്‌കൂള്‍,സ്റ്റിവനേജ്,വാക്കേന്‍ റോഡ്,എസ് ജി1 3ആര്‍ബി
വാര്‍ത്ത: അപ്പച്ചന്‍ കണ്ണഞ്ചിറ
click on malayalam character to switch languages