1 GBP = 104.22
breaking news

നാട്ടിൽ നിന്നും മകനെ സന്ദർശിക്കുവാൻ എത്തിയ അമ്മ സ്കോട്ട്ലൻഡിലെ അല്ലോവയിൽ നിര്യാതയായി… 

നാട്ടിൽ നിന്നും മകനെ സന്ദർശിക്കുവാൻ എത്തിയ അമ്മ സ്കോട്ട്ലൻഡിലെ അല്ലോവയിൽ നിര്യാതയായി… 

ഗ്ലാസ്ഗോ: സ്കോട്ട്ലൻഡിലെ അല്ലോവ സെവൻ ഹിൽട്ടൺ ക്രസെൻ്റിൽ താമസിക്കുന്ന സന്തോഷ് ഫിലിപ്പ് കോശിയുടെ മാതാവ് മേരി കോശി (80)  വാർധക്യസഹജമായ അസുഖത്തെതുടർന്ന് നിര്യാതയായി. വാകത്താനം പുത്തൻചന്ത കൈതയിൽ വീട്ടിൽ പരേതനായ കെ ജി കോശിയാണ് ഭർത്താവ്. ആറുമാസം മുമ്പ് അല്ലോവയിൽ ഉള്ള മകനെയും കുടുംബത്തെയും സന്ദർശിക്കുവാൻ എത്തിയതായിരുന്നു മാതാവ് മേരി കോശി. മരണസമയത്ത് മകനും കുടുംബവും സമീപത്ത് ഉണ്ടായിരുന്നു. 

ശവസംസ്കാരം നാട്ടിൽ നടത്തുവാനാണ് ആണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. പരേത പത്തനംതിട്ട നാരങ്ങാനം കുറ്റിയിൽ കുടുംബാംഗമാണ്. വിശദമായ വിവരങ്ങൾ  പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

പ്രിയ മാതാവിൻ്റെ ദേഹവിയോഗത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ്  സണ്ണി ഡാനിയേൽ, വേൾഡ് മലയാളി ഫെഡറേഷൻ സ്കോട്ട്ലാൻഡ് കോർഡിനേറ്റർ സുനിൽ പായിപ്പാട്, തുടങ്ങിയവർക്കൊപ്പം ഗ്ലാസ്ഗോ  സെൻറ് ഗ്രിഗോറിയോസ്  ഇന്ത്യൻ ഓർത്തഡോക്സ് സമൂഹവും അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more