1 GBP = 104.22
breaking news

ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്തു

ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

തനിക്കെതിരേ അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് ശാന്തിവിള ദിനേശിനെതിരേ കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന് കൈമാറിയിരുന്നു.

യുട്യൂബിലൂടെ സ്ത്രീ അധിക്ഷേപ വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും സംഘവും നടത്തിയ കരിമഷി പ്രതിഷേധം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയിലാണ് സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെയും ഭാഗ്യലക്ഷ്മി സമാന ആരോപണത്തില്‍ പരാതി നല്‍കുന്നത്. വിജയ് പി നായരും സംവിധായകന്‍ ശാന്തിവിള ദിനേശും യു ട്യൂബ് ചാനലുകള്‍ വഴി അപകീര്‍ത്തിപരമായ പ്രചരണം നടത്തിയെന്ന പരാതിയില്‍ പൊലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യലക്ഷ്മി അന്വേഷണസംഘത്തിന് കൈമാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more