1 GBP = 104.17
breaking news

വെസ്റ്റ് സസെെക്സിലെ വർത്തിംങ്ങിൽ അങ്കമാലി കറുകുറ്റി സ്വദേശി സംഗീത ജോർജ് (42) നിര്യാതയായി…

വെസ്റ്റ് സസെെക്സിലെ വർത്തിംങ്ങിൽ അങ്കമാലി കറുകുറ്റി സ്വദേശി സംഗീത ജോർജ് (42) നിര്യാതയായി…

വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ  അങ്കമാലി കറുകുറ്റി സ്വദേശി സംഗീത ജോർജ് പാലാട്ടി(42) നിര്യാതയായി. കറുകുറ്റി പാലാട്ടി ജോർജിന്റെ ഭാര്യയാണ്. കുറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സംഗീത ഒരു മാസം മുമ്പാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം വഷളാവുകയും ഇന്നലെ വൈകിട്ട് 8 മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ സംഗീത ഗ്ലോസ്റ്റെർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പാസായത്തിനുശേഷം യുകെയിൽ തുടരുകയായിരുന്നു. നാട്ടിൽ അധ്യാപികയായിരുന്നു. എറണാകുളം വൈറ്റില കെ ഡി തോമസിൻ്റേയും ശോശാമ്മ വർഗീസിൻ്റേയും ഏക മകളാണ് സംഗീത. നിവേദ് (16) ആണ് ഏക മകൻ.

സംഗീത ജോർജിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, റീജിയണൽ പ്രസിഡൻറ് ആൻ്റണി എബ്രഹാം,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more