1 GBP = 104.29
breaking news

മത നിരപേക്ഷത യുടെയും നവോത്ഥന മൂല്യങ്ങളുടെയും കാവലാളാവുക :: സമീക്ഷ UK. 

മത നിരപേക്ഷത യുടെയും നവോത്ഥന മൂല്യങ്ങളുടെയും കാവലാളാവുക :: സമീക്ഷ UK. 

ജയൻ ഇടപ്പാൾ

മതേതരത്വം തകർക്കാനും വര്ഷങ്ങളായി നേടിയെടുത്ത നവോത്ഥന മൂല്യങ്ങൾ നശിപ്പിക്കാനും ശ്രേമിക്കുന്ന വർഗീയ മത തീവ്രവാദികളിൽ നിന്നും ബഹു സ്വരത യുടെയും ജനാധിപത്യത്തിന്റെയും നാടായ കേരളത്തെ സംരക്ഷിക്കാൻ ബ്രിട്ടനിലേ പുരോഗമന സാംസ്‌കാരിക പ്രവത്തകരും പൊതു പ്രവര്ത്തകരും തെയ്യാറാവണമെന്നു സമീക്ഷ ദേശീയ സമിതി അഭ്യർത്ഥിച്ചു. … നവോത്ഥന മൂല്യസംരക്ഷണ തിന്റെ ആവശ്യകത പൊതു മനഃസാക്ഷിയെട ബോദ്യപെടുത്തുന്നതിനുവേണ്ടി ജനുവരി 1ന് കേരളത്തിന്റെ വടക്കൻ അതിർത്തിയായ മഞ്ചേശ്വരം മുതൽ തെക്ക് പാറശ്ശാലവരെ നിർമിക്കുന്ന “വനിത മതിലിന്റെ ” പ്രചരണാർത്ഥം ബ്രിട്ടനിൽ ഇന്ത്യ ഹൌസ് ന് മുന്പിൽ സമീക്ഷയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ യുടെയും ഇന്ത്യൻ workers അസ്സോസിയേഷൻ പ്രവർത്തകരുടെയും മറ്റു പുരോഗമന സാംസ്ക്കാരിക പ്രവർത്തകരുടെയും നേതൃത്തത്തിൽ ഡിസംബർ 30ന് ഉച്ചയ്ക്ക് ശേഷം 2മണിക്ക് “മനുഷ്യ മതിൽ ” നിർമിക്കുവാൻ സമീക്ഷ ദേശീയ യോഗം തീരുമാനിച്ചു.

ഇതിന്റെ പ്രചരണാർത്ഥം സമീക്ഷ യുടെ ബ്രിട്ടനിലെ വിവിധ ബ്രാഞ്ചുകളിൽ യോഗങ്ങൾ ചേരാനും പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും സമീക്ഷ ദേശീയ സമിതി ആവശ്യപ്പെട്ടു…
ദേശീയ സമിതി യോഗത്തിൽ സംഘടനയുടെ മുൻകാല പ്രസിഡന്റും UK ലേബർ കൗണ്സിലരുംസമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതൻ തെക്കേപ്പുര അദ്യക്ഷത വഹിച്ചു.. വനിത മതിലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചകൊണ്ടുള്ള പ്രമേയം സ്വപ്ന പ്രവീൺ അവതരിപ്പിക്കുകയും ഇടതുപക്ഷത്തിന്റനേതൃത്തത്തിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ‘നവോത്ഥന സദസ്സുകൾക്കു ‘ഐക്യ ദാർഢ്യം രേഖപ്പെടുത്തിയ പ്രമേയം ജയൻ എടപ്പാളും അവതരിപ്പിച്ചു…

ഡിസംബർ 30ന് ബ്രിട്ടനിൽ നടത്തുന്ന ‘മനുഷ്യ മതിൽ’ ക്യാമ്പൈൻ പ്രവർത്തനങ്ങളുടെ ചെയർമാനായി സ്വപ്ന പ്രവീണ നെയും കൺവീനർ ആയി ദിനേശ് വെള്ളാപ്പിള്ളി യെയും തെരെഞ്ഞെടുത്തു…
പ്രചരണാർത്ഥം ലണ്ടനിലെ പ്രവർത്തനങ്ങൾക്കു അബ്ദുൾ മജീദിനെയും സുഗതൻ തെക്കേപ്പുരയെയും സമീക്ഷ ദേശീയ സമിതി ചുമതലപ്പെടുത്തി… കൂടാതെ, മഹാപ്രളയ ദുരിത പ്രവർത്തനങ്ങളിലും നവ കേരളാ സൃഷ്‌ടി പ്രവർത്തനങ്ങളിലും സമീക്ഷ UK യുടെ നേതൃത്തത്തിൽ പങ്കെടുക്കുവാനും ആവശ്യമായ ധന സമാഹരണം നടുത്തുവാനും തീരുമാനിച്ചു…

സംഘടനയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുവാനും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും വേണ്ടി ഫെബ്രുവരി മാസം ദേശീയ സമിതിയുടേ വിപുലമായ യോഗം ചേരുവാനും ദേശീയ സമിതി തീരുമാനിച്ചു.. കാലഘട്ടം ആവശ്യപ്പെടുന്ന പ്രേതിഷേദവും പ്രതികരണങ്ങൾക്കുമായി പൊതു രംഗത്ത് ഇറങ്ങുവാൻ എല്ലാ സമീക്ഷഅംഗങ്ങളോടും ബ്രിട്ടനിലേ സാംസ്‌കാരിക പ്രവർത്തകരോടും സമീക്ഷ ദേശീയ സമിതി ആഹ്വാനം ചെയ്തു…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more