1 GBP = 104.30
breaking news

അന്നമൂട്ടുന്നവർക്കു അന്നവുമായി സമീക്ഷ UK

അന്നമൂട്ടുന്നവർക്കു അന്നവുമായി സമീക്ഷ UK

മരവിക്കുന്ന തണുപ്പത്ത് 150 ൽ പരം സമരഭടന്മാർ മരിച്ചു വീണിട്ടും ഗാന്ധിമാർഗ്ഗത്തിൽ സമാധാനപരമായി ത്യാഗോജ്വല പോരാട്ടം നയിക്കുന്ന കർഷകർക്ക് പത്തു ടണിൽ കുറയാത്ത ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു നൽകാനാണ് സമീക്ഷ UK ആഗ്രഹിക്കുന്നത് ഈ ഉദ്യമത്തിൽ മനുഷ്യസ്നേഹികളായ മുഴുവൻ ആളുകളും പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്ത്യയിൽ അവകാശങ്ങൾക്കായി പൊരുതുന്ന കർഷകർക്ക് ഒരു ടൺ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുവാനായിരുന്നു സമീക്ഷ UK യുടെ തീരുമാനം.

എന്നാൽ മുമ്പ് മുഖ്യമന്ത്രിയുടെ CMDRF ലേക്ക് സഹായിക്കണമെന്ന് സമീക്ഷ അഭ്യർത്ഥിച്ചപ്പോൾ 14 ലക്ഷം നൽകിയവർ കേരളത്തിലെ വിദ്യാർത്ഥികൾക്കു വേണ്ടി DYFI TV ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ അതേറ്റെടുത്ത സമീക്ഷയുടെ ആഹ്വാനം സ്വീകരിച്ചു ഏതാണ്ട് 100 നടുത്തു TV വാങ്ങി നൽകാൻ സഹായിച്ചവർ കൊടും തണുപ്പത്തു പോരാടുന്ന കർഷക സമൂഹത്തിനു വേണ്ടി സമീക്ഷ UK നടത്തിയ ഈ അഭ്യർത്ഥനയേയും ആവേശത്തോടെ ഹൃദയത്തിലേറ്റി

ഇപ്പോൾ തന്നെ 3  ടൺ (3000kg) നു മേലെ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന അവസ്ഥയിൽ സമീക്ഷയെ ജനങ്ങൾ എത്തിച്ചു എന്നതാണ് സത്യം. ഈയൊരു ആവേശം കണ്ടപ്പോൾ ഒരു 10 ടണെങ്കിലും ആ പോരാളികൾക്ക് എത്തിക്കണമെന്നാണ് സമീക്ഷ ആഗ്രഹിക്കുന്നതും അഭ്യർത്ഥിക്കുന്നതും നമ്മൾ ഒത്തു പിടിച്ചാൽ അതും അതിനപ്പുറവും നടക്കും എന്നതാണ് മുൻകാല അനുഭവങ്ങൾ ..

പ്രവാസി ജനസമൂഹം ജാതി, മത, രാഷ്ട്രീയ, വർഗ്ഗ ഭേദമന്യേ
ഈ കർഷക സമരത്തെ എങ്ങിനെ നോക്കി കാണുന്നു എന്നതിൻ്റെ ഉത്തമ ഉദാ: ഹരണമായി മാറുകയാണ് സമീക്ഷ UK യുടെ നമ്മെ ഊട്ടുന്നവരുടെ പ്രതിസന്ധിയിൽ നാം അവരെ ഊട്ടണം എന്ന മനുഷ്യസ്നേഹത്തിൻ്റെ കരുത്താർന്ന ഈ ആഹ്വാന.യുകെയിലെ നല്ലവരായ ജനങ്ങൾ. ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്
ഇനിയും സംഭാവന നൽകുവാൻ ആഗ്രഹിക്കുന്ന ആൾക്കാർ.

താഴെ കാണുന്ന അക്കൗണ്ടിൽ നിങ്ങളുടെ സംഭാവനകൾ ദയവായി നൽകി
അന്നമൂട്ടുന്ന കർഷകരെസഹായിക്കണമെന്ന്

. സമീക്ഷ യുകെ നാഷണൽ കമ്മിറ്റിക്ക് വേണ്ടി
സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.

വാർത്ത :
ഇബ്രാഹിം വാക്കുളങ്ങര

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more