1 GBP = 104.13
breaking news

സമീക്ഷ യുകെ പൊതുസമ്മേളനത്തിനു പ്രമുഖ വ്യക്തിത്വങ്ങൾ . ഒരുക്കങ്ങൾ പൂർത്തിയാവുന്നു

സമീക്ഷ യുകെ പൊതുസമ്മേളനത്തിനു പ്രമുഖ വ്യക്തിത്വങ്ങൾ . ഒരുക്കങ്ങൾ പൂർത്തിയാവുന്നു

സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ഒക്ടോബർ 4 ന് പൊതുസമ്മേളനവും 11 ന് പ്രതിനിധി സമ്മേളനവും വെബിനാർ ആയാണ് നടത്തുന്നത് .പൊതുസമ്മേളനത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികരംഗത്തു അറിയപ്പെടുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ ആണ് യുകെ യിലെ മലയാളി സമൂഹത്തോട് സംവദിക്കുവാൻ വേണ്ടി സമീക്ഷ യുകെയുടെ വേദിയിലെത്തുന്നത് .

യുകെ യിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനും പ്രമുഖ ആക്ടിവിസ്റ്റുമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ജനറൽ സെക്രട്ടറി *സ.ഹർസെവ് ബെയ്‌ൻസ്‌* , മികച്ച പ്രസംഗികനും കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം *സ. എം സ്വരാജ് എംഎൽഎ*, മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഏവർക്കും സുപരിചിതനായ നടൻ *ശ്രീ ഹരീഷ് പേരടി* , സുപ്രീം കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ *ശ്രീമതി രശ്മിത രാമചന്ദ്രൻ* തുടങ്ങിയ വിശിഷ്ട അതിഥികളാണ് സമീക്ഷ യുകെ വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത്.

യുകെ യിലെ മലയാളി പ്രവാസി സമൂഹത്തെ സമീക്ഷ യുകെ യുടെ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതിനോടൊപ്പം സമീക്ഷ യുകെ ദേശിയ സമ്മേളനം വൻ വിജയം ആക്കുവാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണം എന്നും ദേശിയ സെക്രട്ടറി സ . ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീൺ എന്നിവർ അഭ്യര്ഥിച്ചു .

വാർത്ത; ബിജു ഗോപിനാഥ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more