1 GBP = 94.68

“ആരോഗ്യപ്രവർത്തർക്കു ആദരവുമായി സമീക്ഷ*

“ആരോഗ്യപ്രവർത്തർക്കു ആദരവുമായി സമീക്ഷ*

ബെഡ്ഫോർഡ്: കോവിഡ്  ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ  ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്ഫോർഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന്  ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത്  സമീക്ഷ  യുകെ യുടെ ബെഡ്ഫോർഡ് ബ്രാഞ്ച് ആണ് . 

ഏതാണ്ട്  അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ്  ഒരുക്കി എത്തിച്ചത്.    മാതൃകാപരമായ ഈ പ്രവർത്തനത്തിന്  സമീക്ഷ പ്രവർത്തകരായ  സാബു , മിഥുൻ ,സന്തോഷ്  , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്‌വിൻ , അനുപ്  എന്നിവർ നേത്രത്വം നൽകി . 

ഈ ലോക്ക്ഡൌൺ  കാലത്തു നിരവധി  പ്രവർത്തനങ്ങൾ ആണ് സമീക്ഷയുടെ  ബ്രാഞ്ചുകൾ  നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും  ഇതുപോലുള്ള മാതൃകാപരമായ  പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു . 

വാർത്ത; ബിജു ഗോപിനാഥ്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more