1 GBP = 100.17
breaking news

കര്‍പ്പൂര ദീപനാളങ്ങളുടെ വിശുദ്ധിയില്‍ ശരണം വിളികളുമായി സാലിസ്ബറിയിലെ മണ്ഡലപൂജ മഹോത്സവം ഭക്തിസാന്ദ്രമായി

കര്‍പ്പൂര ദീപനാളങ്ങളുടെ വിശുദ്ധിയില്‍ ശരണം വിളികളുമായി സാലിസ്ബറിയിലെ മണ്ഡലപൂജ മഹോത്സവം ഭക്തിസാന്ദ്രമായി

എം പി പദ്മരാജ്

സാലിസ്ബറി: കണ്ഠമിടറിയുള്ള ശരണം വിളിയും കൈകൂപ്പി നില്‍ക്കുന്ന ഭക്തരെയും സാക്ഷിയാക്കി ആളിക്കത്തുന്ന കര്‍പ്പൂര ദീപനാളങ്ങളുടെ വിശുദ്ധിയില്‍ സാലിസ്ബറിയിൽ അയ്യപ്പ പൂജ. സാലിസ്ബറി ഹിന്ദു സമാജം സംഘടിപ്പിച്ച ഈ വർഷത്തെ മണ്ഡലപൂജ മഹോത്സവം അയ്യപ്പ ഭക്തർക്ക് ഭക്തി സാന്ദ്രമായ ഒരു അനുഭവമായി.

മണ്ഡലമാസത്തിന്റെ നാലാം ദിവസമായ നവംബർ ഇരുപതിന് നടന്ന പൂജയിൽ പോർട്സ്മൌത്തിൽ നിന്നുള്ള പൂജാരി ശ്രീ രാജേഷ് ത്യാഗരാജ ശിവം മുഖ്യ കാർമികത്വം വഹിച്ചു. ശ്രീ സാഗ സുരേഷിന്റെ നേതൃത്വത്തിലുള്ള ഭാവാലയ ഭജന്റെ അയ്യപ്പ ഭജന പൂജയെ ഭക്തി നിർഭരമാക്കി.

സാലിസ്ബറി ലാവർസ്‌റ്റോക് വില്ലേജ് ഹാളിൽ ഞായറാഴ്ച്ച മൂന്നുമണിയോടെയാണ് അയ്യപ്പപൂജ ആരംഭിച്ചത്. ശബരിമലയിലെ പതിനെട്ടാം പടികളെ പ്രതീകാത്മകമാക്കി രൂപപ്പെടുത്തിയ പതിനെട്ടു പടികളുടെ പടിപൂജയും, ഹരിവരാസനവും അതു കഴിഞ്ഞുള്ള അന്നദാനവും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.

മണ്ഡലപൂജ മഹോത്സവത്തിന് ശ്യാം, കാർത്തിക്, ആശാ, പിങ്കി, ജയകൃഷ്ണൻ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more