1 GBP = 104.13
breaking news

സാലിസ്ബറി രാസായുധാക്രമണം; അന്വേഷണത്തിൽ ഉപാധികളോടെ സഹകരിക്കാമെന്ന് റഷ്യ

സാലിസ്ബറി രാസായുധാക്രമണം; അന്വേഷണത്തിൽ ഉപാധികളോടെ സഹകരിക്കാമെന്ന് റഷ്യ

ബ്രിട്ടനില്‍ മുന്‍ റഷ്യന്‍ ചാരനെതിരെയുള്ള വിഷവാതക ആക്രമണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഉപാധികളോടെ സഹകരിക്കുമെന്ന് റഷ്യ. കുറ്റക്കാരെന്ന് സംശയിക്കുന്നവരെ ബ്രിട്ടന് വിചാരണ ചെയ്യാന്‍ സമ്മതമാണെന്നും റഷ്യന്‍ വക്താവ് വ്യക്തമാക്കി.

റഷ്യയുടെ മുന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലും മകൾ യൂലിയ സ്ക്രിപാലും വിഷവാതക ആക്രമണ കേസിലാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. കേസിലെ കുറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് റഷ്യക്കാരെയാണ് ബ്രിട്ടന് ചോദ്യം ചെയ്യാനുള്ള അനുവാദം നല്‍കാമെന്ന് വ്യവസ്ഥകളോടെ റഷ്യ അംഗീകരിച്ചത്.

എന്നാല്‍ ബ്രിട്ടന്‍ അനുവാദം ചോദിച്ച് സമീപിച്ചാല്‍ മാത്രമേ ഇതിനെ പറ്റി ആലോചിക്കുകയുള്ളൂവെന്നും റഷ്യ വ്യക്തമാക്കി. എന്നാല്‍ റഷ്യന്‍ സര്‍ക്കാരുമായി പ്രതികള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് റഷ്യ വ്യക്തമാക്കി.തങ്ങൾ ബ്രിട്ടനില്‍ വെറും സന്ദര്‍ശനത്തിന് പോയവരാണെന്ന് പ്രതികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്‍പില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. നിരപരാധികളാണെന്ന് പൌരന്മാര്‍ വ്യക്തമാക്കിയിട്ടും റഷ്യയോടുള്ള ബ്രിട്ടന്റെ നിലപാട് അംഗീകരിക്കാന്‍ പറ്റാത്തതാണെന്നെന്നാണ് റഷ്യന്‍ നിലപാട്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് സ്ക്രിപാലിനും മകൾ യൂലിയ സ്ക്രിപാലിനും നേരെ ആക്രമണമുണ്ടായത്. സ്ക്രിപാല്‍ കേസുമായി ബന്ധപ്പെട്ട് റഷ്യയും ബ്രിട്ടനും ഈ രാജ്യങ്ങളെ പിന്തുണക്കുന്ന രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ കുറച്ചു മാസമായി തുടരുകയാണ്.

റഷ്യന്‍ ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും പിരിച്ച് വിട്ട് 23 രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോട് കടുത്ത നടപടികളാണ് റഷ്യ സ്വീകരിച്ചത്. റഷ്യന്‍ പ്രതിനിധികളെ പിരിച്ച് വിട്ട രാജ്യങ്ങളില്‍ നിന്ന് നിരവധി ഉദ്യോഗസ്ഥരോടാണ് റഷ്യ രാജ്യം വിട്ട് തിരികെ വരാന്‍ ഉത്തരവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more