1 GBP = 104.33
breaking news

ഓക്‌സ്‌ഫോര്‍ഡിലെ വിറ്റ്നിയിൽ മലയാളി മരണത്തിന് കീഴടങ്ങി; മരണമടഞ്ഞത് റാന്നി സ്വദേശി സാജു വർഗ്ഗീസ്…. ലക്ഷത്തിൽ ഒരാൾക്ക് പിടികൂടുന്ന അസുഖം മരണകാരണം… ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ മരണത്തിൽ ഞെട്ടലോടെ ഓക്‌സ്‌ഫോര്‍ഡ് മലയാളികള്‍….

ഓക്‌സ്‌ഫോര്‍ഡിലെ വിറ്റ്നിയിൽ മലയാളി മരണത്തിന് കീഴടങ്ങി; മരണമടഞ്ഞത്  റാന്നി സ്വദേശി സാജു വർഗ്ഗീസ്…. ലക്ഷത്തിൽ ഒരാൾക്ക് പിടികൂടുന്ന അസുഖം മരണകാരണം… ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ മരണത്തിൽ ഞെട്ടലോടെ ഓക്‌സ്‌ഫോര്‍ഡ് മലയാളികള്‍….

ഓക്സ്ഫോർഡിനടുത്ത് വിറ്റ്നിയിൽ പത്തനംതിട്ട റാന്നി തിയ്യാടിക്കൽ സ്വദേശി സാജു വർഗ്ഗീസ് (53) ഇന്നലെ വൈകുന്നേരം മരണമടഞ്ഞു. കുറച്ചു നാളായി മോട്ടർ ന്യൂറോ ഡിസീസ് എന്ന ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം പിടിപെടുന്ന അപൂർവ്വ രോഗം ബാധിച്ചതാണ് മരണകാരണം.  വിട്നി കമ്യൂണിറ്റി ഹോസ്പിറ്റലിലെ നഴ്സായ  തൊടുപുഴ സ്വദേശിനി മിനിയാണ് ഭാര്യ. മക്കൾ പൂൾ യൂണിവേഴ്‌സിറ്റിയിൽ നിയമ വിദ്യാർത്ഥിയായ ദിയ, അഞ്ചാക്ലാസ് വിദ്യാർത്ഥി വർഗീസ് കുട്ടി. സാജുവിൻ്റെ സഹോദരിയും ഹെലീനയും കുടുംബവും അടുത്ത് തന്നെയാണ് താമസം. സഹോദരി ഭർത്താവ് ജെയ്മോൻ വർഗീസ് മരണമടഞ്ഞ സാജുവിൻ്റെ ഭാര്യാ സഹോദരനുമാണ്. മരണ സമയത്ത് കുടുംബാംഗങ്ങൾ എല്ലാവരും സമീപത്തുണ്ടായിരുന്നു.

ഒരാഴ്ചക്കിടയിൽ വീണ്ടുമെത്തിയ മരണത്തിൻ്റെ ആഘാതത്തിലും ഞെട്ടലിലുമാണ് ഓക്സ്ഫോർഡിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികൾ. കഴിഞ്ഞ ദിവസം ആലീസ് എന്ന മലയാളി നഴ്‌സ് മരണമടഞ്ഞിരുന്നു. 
സാജുവിൻ്റെ  മൃതദേഹം നാട്ടിൽ കൊണ്ടുപോയി റാന്നിയിലെ ഇടവക ദേവാലയത്തിൽ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

കൈകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്നാണ് പരിശോധയിൽ ആണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് വീട്ടിൽ തന്നെയുള്ള ചികിത്സയിൽ പുരോഗതിയും ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് രോഗനില വഷളാവുകയും ഇന്നലെ മരണമടയുകയുമായിരുന്നു.

സാജുവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ്ർ ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more