1 GBP = 104.17
breaking news

ബേസിംഗ്സ്റ്റോക്ക്കൗൺസിൽ തിരഞ്ഞെടുപ്പിൽ സജീഷ് ടോമിന് ഉജ്ജ്വല വിജയം…

ബേസിംഗ്സ്റ്റോക്ക്കൗൺസിൽ തിരഞ്ഞെടുപ്പിൽ സജീഷ് ടോമിന് ഉജ്ജ്വല വിജയം…


ബേസിംഗ്സ്റ്റോക്ക്:- ബേസിംഗ് സ്റ്റോക്ക് ആൻഡ് ഡീൻ ബോറോ കൗൺസിൽ തിരഞ്ഞെടുപ്പിൽ മുൻ യുക്മ ജനറൽ സെക്രട്ടറിയും നിലവിലെ പബ്ലിക് റിലേഷൻ ഓഫീസറും മീഡിയ കോർഡിനേറ്ററുമായ സജീഷ് ടോമിന് ഉജ്വല വിജയം. യു കെയിലെ മലയാളികളുടെയിടയിൽ കഴിഞ്ഞ പതിനഞ്ച് വർഷത്തെ പൊതുപ്രവർത്തനത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും വിജയമാണ് സജീഷ് നേടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ ഏറ്റവുമധികം വോട്ടുകൾ നേടിയാണ് തദ്ദേശീയരെ വരെ പിന്തള്ളിയാണ് സജീഷ് മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. യുകെയിൽ നടന്ന കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ പൊതുവെ ലേബർ പാർട്ടിക്ക് എതിരായി വിധിയെഴുത്ത് വന്നുകൊണ്ടിരിക്കുമ്പോഴാണ് സജീഷ് ടോമിൻ്റെ വിജയം ശ്രദ്ധേയമാവുന്നത്.

കോട്ടയം വൈക്കം സ്വദേശിയായ സജീഷ് ഇപ്പോൾ എറണാകുളം തെക്കൻ പറവൂരിലാണ് സ്ഥിരതാമസം. അയ്യനംപറമ്പിൽ തോമസിൻ്റെയും പരേതയായ മേരിക്കുട്ടിയുടെയും മകനാണ് സജീഷ്. ഭാര്യ ആൻസി സജീഷ്. ഏകമകൾ അലീനാ സജീഷ്. യുകെയിലെത്തുന്നതിന് മുൻപ് കൊച്ചിൻ റിഫൈനറി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു.

 എറണാകുളം അതിരൂപതാ പാസ്റ്റർ കൗൺസിൽ അംഗമായിരുന്ന സജീഷ് സി.എൽ സി.എറണാകുളം അതിരൂപതാ പ്രസിഡൻ്റായിരുന്നു. യൂണിസൻ ബേസിംഗ് സ്റ്റോക്ക് ബ്രാഞ്ച് കമ്മിറ്റി ചെയർമാൻ, സൗത്ത് ഈസ്റ്റ് റീജിയൻ ഫിനാൻസ് കമ്മിറ്റിയംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. 


ബേസിംഗ്സ്റ്റോക്ക്  മർട്ടികൾച്ചറൽ ഫോറം ട്രസ്റ്റി ട്രഷററായി തുടർച്ചയായി മൂന്ന് ടേമിൽ സ്തുത്യർഹമായി പ്രവർത്തിച്ചതിൻ്റെയും പൊതു പ്രവർത്തനത്തിൻ്റെയും മികവിൽ മേയേഴ്സ് വാളണ്ടിയർ   അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

സെൻ്റ്. ബീഡ് റോമൻ കത്തോലിക്കാ ഇടവകയുടെ പാരീഷ് പാസ്റ്ററൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്.

യുക്മയുടെ പ്രമുഖ നേതാവായ സജീഷ് ടോമിൻ്റെ വിജയത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ,
ബേസിംഗ്സ്റ്റോക്ക് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സാജു സ്റ്റീഫൻ തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more