1 GBP = 104.30
breaking news

യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം കൂടി; സജിയുടെ വേർപാട് ദുഖത്തിലാക്കിയത് കെന്റിലെ മലയാളികളെ

യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം കൂടി; സജിയുടെ വേർപാട് ദുഖത്തിലാക്കിയത് കെന്റിലെ മലയാളികളെ

ബിർമിംഗ്ഹാം റെഡ്ഡിച്ചിൽ ഷീജ കൃഷ്ണൻറെ ആകസ്മികവേർപാടിൽ വിറങ്ങലിച്ചുനിന്ന യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി ഒരു മരണവാർത്തകൂടി. കെൻറിലെ ജില്ലിംഗ്ഹാമിൽ താമസിക്കുന്ന പന്തളം സ്വദേശി സജി ജേക്കബ് (56) ഇന്നു രാവിലെ 9 മണിയോടുകൂടി ലണ്ടൻ കിംഗ്സ് ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെതുടർന്ന് മെഡ് വേ ഹോസ്പിറ്റലിൽ നിന്നും സജിയെ സർജറിക്കായി ലണ്ടൻ കിംഗ്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ നില അതീവഗുരുതരമായി തുടർന്ന സാഹചര്യത്തിൽ വെൻറിലേറ്റർ സപ്പോർട്ടോടുകൂടി ജീവൻ നിലനിർത്തുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളാവുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

പന്തളം മുടിയൂർക്കോണം തെക്കേടത്ത് പുത്തൻവീട്ടിൽ പരേതനായ റ്റി.എം. ചാക്കോയുടേയും മറിയാമ്മയുടേയും മകനാണ് പരേതൻ. മെഡ് വേ എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ സുനുവാണ് ഭാര്യ. നിതിൻ, വിദ്യാർത്ഥിയായ നെവിൻ എന്നിവർ മക്കളാണ്. ജില്ലിംഗ്ഹാമിൽ തന്നെ താമസിക്കുന്ന മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവർ സഹോദരങ്ങളാണ്. സഹോദരി ജെസിയും മാതാവ് മറിയാമ്മയും ആണ് നാട്ടിൽ ഉള്ളത്.

ലണ്ടൻ സെൻറ്. തോമസ് മാർത്തോമാ ചർച്ച് അംഗമാണ് സജിയും കുടുംബവും. ശവസംസ്കാരം യുകെയിൽ തന്നെ നടത്താനാണ് തീരുമാനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സജിയുടെ വേർപാടിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ദുഃഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more