1 GBP = 104.29
breaking news

ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി രണ്ട് വർഷം മുടി നീട്ടി വളർത്തി: ഒടുവിൽ ദാനം ചെയ്ത് മാധുരി ദീക്ഷിതിന്റെ മകൻ

ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി രണ്ട് വർഷം മുടി നീട്ടി വളർത്തി: ഒടുവിൽ ദാനം ചെയ്ത് മാധുരി ദീക്ഷിതിന്റെ മകൻ

മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിന്‍റെ മകന്‍ റയാന്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി തന്‍റെ തലമുടി ദാനം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലമുടിക്ക് ആവശ്യത്തിന് നീളമുണ്ടാകാന്‍ രണ്ട് വര്‍ഷമായി റയാന്‍ മുടി നീട്ടി വളര്‍ത്തുകയായിരുന്നു.

‘Not All Heroes Wear Capes…But mine did’ എന്ന കാപ്ഷനോടെ മകന്‍ ഒരു സലൂണില്‍ തലമുടി മുറിക്കുന്ന വീഡിയോ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ദേശീയ ക്യാന്‍സര്‍ ബോധവത്ക്കരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു 16കാരനായ റയാന്‍ തന്‍റെ തലമുടി ദാനം ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more