1 GBP = 104.17
breaking news

ഡൽഹി-മീററ്റ്​ റാപിഡ്​ റെയിൽ പ്രൊജക്​ടി​െൻറ നിർമാണക്കരാർ ചൈനീസ് കമ്പനിക്ക്

ഡൽഹി-മീററ്റ്​ റാപിഡ്​ റെയിൽ പ്രൊജക്​ടി​െൻറ നിർമാണക്കരാർ ചൈനീസ് കമ്പനിക്ക്

ന്യൂഡൽഹി: മീററ്റ് റാപിഡ്​ റെയിൽ പ്രൊജക്​ടി​െൻറ നിർമാണക്കരാർ ചൈനീസ് കമ്പനിക്ക്​. റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം പദ്ധതിയുടെ ഒരു ഭാഗത്ത് 5.6 കിലോമീറ്റർ ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള കരാറാണ്​ ചൈനീസ്​ കമ്പനിയായ ഷാങ്ഹായ് ടണൽ എഞ്ചിനീയറിങ്​ ലിമിറ്റഡിന്​​ നൽകിയിരിക്കുന്നത്​. ന്യൂ അശോക് നഗർ മുതൽ സാഹിയാബാബാദ് വരെയുള്ള ഭൂഗർഭ പാത നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുള്ളത്. നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്​ (എൻ‌സി‌ആർ‌ടി‌സി) പദ്ധതി നടപ്പിലാക്കുന്നത്​.

ആറു മാസം മുമ്പ്​ നടത്തിയ ലേലത്തിൽ വൻകിട ഇന്ത്യൻ കമ്പനികളെ പിന്തള്ളി ചൈനീസ് സ്ഥാപനം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തു വിജയിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു ശേഷമാണ് 1000 കോടി രൂപയുടെ കരാര്‍ ചൈനീസ് കമ്പനിയ്ക്ക് തന്നെ നല്‍കാൻ സര്‍ക്കാര്‍ തീരുമാനമായത്​.

“ബഹുമുഖ ഏജൻസികൾ ധനസഹായം ചെയ്യുന്ന ബിഡ്ഡുകൾക്ക് വിവിധ തലങ്ങളിൽ അംഗീകാരവും നൽകേണ്ടതുണ്ട്. നിശ്ചിത നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ ലേലം അനുവദിച്ചതെന്നാണ് എൻ‌.സി.‌ആർ‌.ടി.‌സിയുടെ വിശദീകരണം. 82 കിലോമീറ്റർ നീളമുള്ള ദില്ലി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയിലെ എല്ലാ ടെൻഡറുകളും നൽകിയിട്ടുണ്ടെന്നും പദ്ധതി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനുള്ള നിർമാണം പുരോഗമിക്കുകയാണെന്നും കോർപ്പറേഷൻ വ്യക്​തമാക്കി. ഏഷ്യൻ ഡെവലപ്​മെൻറ്​ ബാങ്കി​െൻറ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ആദ്യമായാണ് ആർ.ആർ.ടി.എസ് ഇടനാഴി മാതൃകയിലുള്ള ഒരു ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഭൂഗർഭ ഇടനാഴിയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ ട്രെയിന് കഴിയും. 2025ഓടെ ഇടനാഴി പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. അതോടെ റോഡ്​ മാർഗം മൂന്നോ നാലോ മണിക്കൂറുകളെടുത്തിരുന്ന ദില്ലി- മീറ്റ് യാത്രാ സമയം ഒരു മണിക്കൂറിലും താഴെയായി ചുരുങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more