1 GBP = 104.17
breaking news

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ആദ്യമായി റഫാൽ പറത്തിയ മലയാളി

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ആദ്യമായി റഫാൽ പറത്തിയ മലയാളി

അഭിമാനമായ റഫാൽ യുദ്ധവിമാനം രാജ്യത്തേക്ക് എത്തിച്ച് ഒരാൾ മലയാളിയാണ് എന്നത് മാത്രമല്ല മലയാളിക്ക് റഫാലിനോട് ഉള്ള ബന്ധം. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി യുദ്ധവിമാനം ആദ്യം പറപ്പിച്ചതും കണ്ണൂർ സ്വദേശിയായ എയർ മാർഷൽ രഘുനാഥ് നമ്പ്യാരാണ്. ഫ്രാൻസിൽ വച്ചായിരുന്നു പരീക്ഷണ പറക്കൽ നടത്തിയത്. റഫാലിന്റെ പ്രവർത്തനത്തിൽ രഘുനാഥ് നമ്പ്യാർ മികവ് രേഖപ്പെടുത്തിയതോടെയാണ് ഉടമ്പടി ചർച്ചകൾ ആരംഭിച്ചത്

കടൽ കടന്ന് 7000 കിലോമീറ്റർ താണ്ടി റഫാൽ യുദ്ധവിമാനം രാജ്യത്ത് എത്തിച്ചത് മലയാളി പൈലറ്റായ ആയ വിവേക് വിക്രമാണ്. കൂടാതെ 2018 സെപ്റ്റംബറിൽ ഫ്രാൻസിലെത്തി റഫാലിനെ വിലയിരുത്തി ആദ്യമായി പരീക്ഷണ പറത്തൽ നടത്തിയത് എയർ മാർഷൽ രഘുനാഥ് നമ്പ്യാരാണ്.

മല നിരകൾ താണ്ടിയുള്ള പരീക്ഷണ പറക്കൽ ഒന്നര മണിക്കൂർ നീണ്ടുനിന്നു. സബ് സോണിക്കും, സൂപ്പർ സോണിക്ക് വേഗവും പരീക്ഷിച്ച് റഫാലിന്റെ കരുത്ത് ഫ്രാൻസിലെ നിർമാണവേളയിൽ തന്നെ അടുത്തറിയാൻ രഘുനാഥ് നമ്പ്യാറിന് സാധിച്ചു. വൈകാതെ കൂടുതൽ റഫാൽ യുദ്ധവിമാനം ഇന്ത്യയിലെത്തുമെന്ന് പറഞ്ഞു.

അതിർത്തിയിലെ റഫാലിന്റെ സാന്നിധ്യം തന്നെ ശത്രു രാജ്യത്തെ ഭയപ്പെടത്തുമെന്നും രഘുനാഥ് നമ്പ്യാർ. കാർഗിൽ യുദ്ധകാലത്ത് ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ച എയർ മാർഷൽ രഘുനാഥ് നമ്പ്യാരെ കാർഗിൽ യുദ്ധത്തിലെ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more