1 GBP = 104.24
breaking news

ഡൽഹി കാപിറ്റൽസിനെ മൂന്നു​ വിക്കറ്റിന്​ തോൽപിച്ച്​ രാജസ്ഥാൻ റോയൽസ്​​ സീസണിലെ ആദ്യ ജയം സ്വന്തമാക്കി

ഡൽഹി കാപിറ്റൽസിനെ മൂന്നു​ വിക്കറ്റിന്​ തോൽപിച്ച്​ രാജസ്ഥാൻ റോയൽസ്​​ സീസണിലെ ആദ്യ ജയം സ്വന്തമാക്കി

മുംബൈ: ആദ്യ മത്സരത്തിൽ തന്നെ ‘അവിശ്വസിച്ച’ ക്യാപ്​റ്റൻ സഞ്​ജു വി. സാംസണെ സാക്ഷിയാക്കി ക്രിസ്​ മോറിസ്​ അവസാന പന്തുകളിൽ സിക്​സർ പൂരം ഒരുക്കിയപ്പോൾ, ഡൽഹി കാപിറ്റൽസിനെ മൂന്നു​ വിക്കറ്റിന്​ തോൽപിച്ച്​ രാജസ്ഥാൻ റോയൽസ്​​ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഡൽഹി ഉയർത്തിയ 147 റൺസ്​ എന്ന ചെറിയ സ്​കോറിനു​ മുന്നിൽ എല്ലാവരും വീണപ്പോൾ, ഡേവിഡ്​ മില്ലർ (62) ഒരുക്കിക്കൊടുത്ത അടിത്തറയിൽ ക്രിസ്​മോറിസ്​ സിക്​സർ മാല തീർത്താണ്​ കൈവിട്ട കളി അവസാനത്തിൽ ജയിപ്പിച്ചത്​. നാല്​ പടുകൂറ്റൻ സിക്​സറുകൾ പറത്തി 36 റൺസുമായാണ്​ ക്രിസ്​മോറിസ്​ വിജയശിൽപിയായത്​. സ്​കോർ: ഡൽഹി 147/8(20 ഓവർ), രാജസ്ഥാൻ റോയൽസ്​ 150/7 (19.4 ഓവർ).

ആദ്യം ബാറ്റുചെയ്​ത ഡൽഹിയെ 147 റൺസിന്​ ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്​ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ചെറിയ വിജയലക്ഷ്യത്തിലേക്ക്​ മില്ലർ ഒഴികെ ആരും പൊരുതിയില്ല. ജോസ്​ ബട്ട്​ലർ (2), മനൻ വോറ (9), സഞ്​ജു സാംസൺ (4), ശിവം ദുബെ (2), റിയാൻ പരാഗ് ​(2) എന്നിവർ രണ്ടക്കം കണാതെ പുറത്തായപ്പോൾ, മറുവശത്ത്​ ഡേവിഡ്​ മില്ലർ ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. രണ്ടു സിക്​സും ഏഴു ഫോറുമടക്കം മില്ലർ 43 പന്തിൽ 62 റൺസെടുത്ത്​ പുറത്തായി. രാഹുൽ തെവാത്തിയയാണ് (19)​ മില്ലറിന്​ ചെറുതായെങ്കിലും പിന്തുണ നൽകിയത്​. കളി തോറ്റെന്ന്​ ഉറപ്പിച്ച ഘട്ടത്തിലാണ്​ ക്രിസ്​ മോറിസ്​ രക്ഷകനാവുന്നത്​. 18 പന്തിൽ നാലു സിക്​സുകൾ അതിർത്തി കടത്തിയാണ്​ മോറിസ്​ ജയിപ്പിച്ചത്​. ജയദേവ്​ ഉനദ്​കട്ട്​ (11) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയിൽ ക്യാപ്​റ്റൻ ഋഷഭ്​ പന്ത് (51)​ മ​ാ​ത്രമാണ്​ തിളങ്ങിയത്​. തുടക്കത്തിലേ വൻ തകർച്ചയിലായിരുന്നു ഡൽഹി. രണ്ടാം ഒവറിൽ തന്നെ ഓപണർ പൃഥ്വി ഷായെ(2) നഷ്​ടമായി. പിന്നാലെ ശിഖർ ധവാനും​ കുരുങ്ങി​. പിന്നിലേക്ക്​ പന്ത്​ വലിച്ചടിക്കാനുള്ള ധവാ​‍െൻറ(9) ശ്രമമാണ്​ പാളിയത്​. മനോഹരമായ ക്യാച്ചിലൂടെ മലയാളി താരവും രാജസ്​ഥാ​‍െൻറ ക്യാപ്​റ്റനുമായ സഞ്​ജു സാംസണാണ്​ ധവാനെ പിടികൂടിയത്​. പിന്നാലെ അജിൻക്യ രഹാനെ, റൺസൊന്നും എടുക്കാതെ മാർകസ്​ സ്​റ്റോയിനിസ്​(0) എന്നിവരും മടങ്ങി. ഇതോടെ 37 റൺസിനിടെ നാലു വിക്കറ്റ്​ ഡൽഹിക്ക്​ നഷ്​ടമായി. എന്നാൽ, മറുവശത്ത്​ ക്യാപ്​റ്റൻ പന്ത്​ ഒറ്റയാൻ പോരാട്ടം നടത്തിയതോടെ വൻ പതനത്തിൽ നിന്നും ഡൽഹി കരകയറി. തകർച്ചക്കിടയിൽ സിക്​സറിനു ശ്രമിക്കാതെ ശ്രദ്ധിച്ചായിരുന്നു ക്യാപ്​റ്റ​‍െൻറ കളി. 32 പന്തിൽ ഒമ്പത്​ ഫോറുമായാണ്​ പന്ത്​ 51 റൺസ്​ എടുത്തത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more