1 GBP = 100.92
breaking news

രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായകോൺഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായകോൺഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

റായ്പുർ: കോൺഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂരിലാണ് സംഭവം. കോൺ​ഗ്രസ് നേതാവായ സഞ്ജു ത്രിപാഠിയാണ് മരിച്ചത്. ബുധനാഴ്‌ച രണ്ട് പേരടങ്ങിയ സംഘം ഇദ്ദേഹത്തിന് നേരേ വെടിയുതിർക്കുകയായിരുന്നു.

സഞ്ജു ത്രിപാഠി കാറിൽ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ രണ്ട് പേർ ഇയാൾക്ക് നേരെ വെടിയുതിർത്തത്. വിവരം അറിഞ്ഞയുടൻ മുതിർന്ന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോലീസ് സംഘം സ്ഥലത്തെത്തി.

അക്രമികളെ പിടികൂടാൻ വ്യാപക തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ത്രിപാഠി. മുൻ വൈരാഗ്യത്തിന്റെ പേരിൽ കൊല്ലപ്പെട്ടതാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more