1 GBP = 104.30
breaking news

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി ഹണിറോസും രചനയും പിന്‍‌വലിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി ഹണിറോസും രചനയും പിന്‍‌വലിച്ചു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി താരംസംഘടനയായ പിന്‍‌വലിച്ചു. സംഘടനയുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍‌വലിക്കുന്നത്.

നടിയുടെ ഹർജിയിൽ കക്ഷി ചേർന്നുകൊണ്ട് അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണൻ കുട്ടി എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ നിക്കം നടത്തിയിരുന്നു.

എന്നാൽ ആരുടേയും സഹായം ആവശ്യമില്ലെന്നും കുറച്ചു നാളുകളായി അമ്മയുടെ ഭാഗമാ‍യി പ്രവര്‍ത്തിക്കാറില്ലെന്നും നടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയതോടെയാണ് കക്ഷിചേരുന്നതില്‍ നിന്നും അമ്മയും നടിമാരും പിന്‍‌വലിഞ്ഞത്.

അതേസമയം, നടിയെ ആക്രമിച്ച് പകർത്തിയ കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ ആഭ്യന്തര കലഹമെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. പ്രസിഡന്റായ മോഹൻലാൽ രാജിഭീഷണി മുഴക്കിയെന്ന സൂചനയും പുറത്ത് വന്നിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഭാരവാഹികൾ ആവർത്തിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടമായ നിലപാടുകളൊന്നും സംഘടന കൈക്കൊണ്ടിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സംഘടനയിൽ പൊട്ടിത്തെറിയുണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more