1 GBP = 104.20

പ്രൊഫസർ ജോസഫ് സാറിന്  ഇംഗ്ലണ്ടിൽ മൂന്നിടത്തു സ്വികരണം  ലിവർപൂളിൽ സെപ്റ്റംബർ  15  നു സ്വികരണം

പ്രൊഫസർ ജോസഫ് സാറിന്  ഇംഗ്ലണ്ടിൽ മൂന്നിടത്തു സ്വികരണം  ലിവർപൂളിൽ സെപ്റ്റംബർ  15  നു സ്വികരണം

കേരള അക്കാദമി അവാർഡിനു  തിരഞ്ഞെടുത്ത  അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന്റെ രചയിതാവും ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനു വിധേയമായി   കൈയും കാലും മുറിച്ചു മാറ്റപ്പെട്ട  തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ റ്റി ജെ  ജോസഫ് സാറിനു  ഇംഗ്ളണ്ടിൽ  മൂന്നു സ്ഥലത്തു സ്വികരണം നൽകുന്നു. 

ലണ്ടനിൽ  നൽകുന്ന സ്വികരണത്തിനു ഡോക്ടർ ജോഷി ജോസ് നേതൃത്വം നൽകും, ഷെഫീൽഡിൽ യുക്മ  നേതാവ്  വർഗീസ് ഡാനിയൽ  സ്വിയകരണത്തിനു നേതൃത്വം കൊടുക്കും, ലിവർപൂളിൽ  സെപ്റ്റംബർ 15  വ്യാഴാഴ്ച  ഹോട്ടൽ അക്ഷയിൽ  വൈകുന്നേരം  5 മണിക്ക്  സ്വികരണ പരിപാടികൾക്ക് തുടക്കമാകും സാറുമായി സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂളിലെ സ്വികരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന  നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി  ഫ്രാൻസിസ്  07882193199

ടോം ജോസ് തടിയംപാട്  07859060320

സാബു ഫിലിപ്പ് 07708181997

ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന  ഹാളിന്റെ അഡ്രെസ്സ് 

286 Kensington ,Liverpool .L72RN.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more