1 GBP = 104.31

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. ഈ മാസം 19നാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുശോചനം നേരിട്ടറിയിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17 മുതല്‍ ദ്രൗപദി മുര്‍മു ലണ്ടനിലുണ്ടാകും.

എലിസബത്ത് രാജ്ഞിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതോടെ രാഷ്ട്രപതി ട്വിറ്ററില്‍ അനുശോചനമിറിയിച്ചിരുന്നു. ലോകത്തിന് ഒരു മഹത്തായ വ്യക്തിത്വത്തെ നഷ്ടമായെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. 7 പതിറ്റാണ്ടിലേറെയായി തന്റെ രാജ്യത്തെയും ജനങ്ങളെയും നയിച്ചതിനുശേഷമുള്ള എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഒരു യുഗമാണ് അവസാനിച്ചത്. യുകെയിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അനുശോചനം അറിയിക്കുകയാണെന്നും ദ്രൗപദി മുര്‍മു പ്രതികരിച്ചിരുന്നു.

എഡിന്‍ബര്‍ഗില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം ലണ്ടനിലെത്തിച്ചത്. നിലവില്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള രാജകീയ ഘോഷയാത്രയില്‍ ചാള്‍സ് രാജാവിന്റെ വാഹനവ്യൂഹമുണ്ടാകും. ചാള്‍സിന്റെ സഹോദരങ്ങളായ ആനി, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവരും മക്കളായ ഹാരിയും വില്യമും ഘോഷയാത്രയില്‍ അനുഗമിക്കും. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more