1 GBP = 104.30
breaking news

അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് പിണറായി സർക്കാർ

അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് പിണറായി സർക്കാർ

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി പിണറായി സർക്കാർ. പ്രവാസികള്‍ ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്‍റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

ഹൈക്കോടതി സര്‍ക്കാരിനോട് ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി നോര്‍ക്ക് സര്‍ക്കാരിന് വേണ്ടി ഉത്തരവ് പുറത്തിറക്കിയത് .

എന്നാൽ, സൗദി അറേബ്യ അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയിൽ ആണ്. കേരള സർക്കാർ നിർദേശിക്കുന്ന ടെസ്റ്റുകൾക്ക് സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ഇതുവരെ അനുമതി ലഭിക്കാത്തതാണ് കാരണം. നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വന്ദേഭാരത്, ചാർട്ടേഡ് വിമാനസർവീസുകൾ റദ്ദാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more