1 GBP = 104.29
breaking news

കേംബ്രിഡ്ജിൽ മലയാളി നഴ്സ്  പ്രതിഭ കേശവൻ (38) നിര്യാതയായി…

കേംബ്രിഡ്ജിൽ മലയാളി നഴ്സ്  പ്രതിഭ കേശവൻ (38) നിര്യാതയായി…

കോട്ടയം കുമരകം സ്വദേശിനിയായ പ്രതിഭ കേശവൻ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കുറച്ച് ദിവസങ്ങളായി സുഖമില്ലാതെയിരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. കേംബ്രിഡ്ജിലെ ആദം ബ്രൂക്സ്‌ ആശുപത്രിയിൽ നഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഭർത്താവും കുട്ടികളും നാട്ടിലായിരുന്നതിനാൽ അവരെ യുകെയിലേക്ക് കൊണ്ടുവരുന്നതായി

 ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്‌നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് അപ്രതീക്ഷിത മരണ വാര്‍ത്തയായത് ഹൃദയഭേദകമായി.

കൈരളി യുകെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായി പൊതുരംഗത്ത് പ്രവർത്തിച്ചിരുന്നു പ്രതിഭ കേശവൻ. 

പ്രതിഭ കേശവൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ജയ്സൻ ചാക്കോച്ചൻ,  സെക്രട്ടറി ജോബിൻ ജോർജ്, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡൻറ് മഞ്ജു ബിനോയ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more