1 GBP = 104.30
breaking news

പോർട്ട്സ്മൗത് ഔർ ലേഡി ക്യൂൻ ഓഫ് ദി നേറ്റിവിറ്റി മിഷൻ മിഷൻ ഡേ ആഘോഷിച്ചു

പോർട്ട്സ്മൗത് ഔർ ലേഡി ക്യൂൻ ഓഫ് ദി നേറ്റിവിറ്റി മിഷൻ മിഷൻ ഡേ ആഘോഷിച്ചു

ഷൈമോൻ തോട്ടുങ്കൽ

പോർട്സ്‌മൗത്ത്‌: പോര്ടസ്‌മൗത്ത് ഔർ ലേഡി ക്യൂൻ ഓഫ് ദി നേറ്റിവിറ്റി മിഷൻ “മിഷൻ ഡേ” ആഘോഷിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച പോര്ടസ്‌മൗത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിനോടനുബന്ധിച്ച്‌ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണത്തിന്റെ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.

മിഷൻ ഡയറക്ടർ മോൺ. ജിനോ അരീക്കാട്ട് എം സി ബി എസ് ന്റെ അധ്യക്ഷതയിൽ നടന്ന മിഷൻ ദിനാഘോഷങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ഉത്‌ഘാടനം ചെയ്തു. സൗത്താംപ്ടൺ റീജിയണൽ കോഡിനേറ്റർ ഫാ. ജോസ് കുന്നുംപുറം മുഖ്യാഥിതി ആയി പങ്കെടുത്തു.

മിഷനിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത രാവിലെ മുതൽ നടന്ന ഫുഡ് ഫെസ്റ്റിവലോടെ ആണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഗ്രാമി അവാർഡ് വിന്നർ മനോജ്, ബിഗ് മ്യൂസിക് ഫാദർ എന്നറിയപ്പെടുന്ന വിൽ‌സൺ മേച്ചേരി എം സി ബിഎസ്, ഡോ.ഷെറിൻ, സിജു ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗാനസന്ധ്യ ഏറെ ഹൃദ്യമായി. മിഷൻ ഡേ യോടനുബന്ധിച്ചു വിവിധ മേഖലകളിൽ കഴിഞ്ഞ വര്ഷം സമ്മാനാർഹാരായ സൺഡേ സ്‌കൂൾ കുട്ടികൾക്കുള്ള സമ്മാനവിതരണവും, ജൂബിലേറിയൻസിനെയും, സൺ‌ഡേ സ്‌കൂൾ അധ്യാപകരെ ആദരിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി .മിഷൻ ഡേ ആഘോഷങ്ങൾക്ക് കൈക്കാരൻമാരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി നേതൃത്വം നൽകി .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more