1 GBP = 104.33
breaking news

പൊലീസ് ടെലികമ്മ്യണിക്കേഷനില്‍ 2010 മുതല്‍ 2014 വരെ വന്‍ സാമ്പത്തിക തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

പൊലീസ് ടെലികമ്മ്യണിക്കേഷനില്‍ 2010 മുതല്‍ 2014 വരെ വന്‍ സാമ്പത്തിക തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൊലീസ് ടെലികമ്മ്യണിക്കേഷനില്‍ 2010 മുതല്‍ 2014 വരെ വന്‍ സാമ്പത്തിക തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പലതിനും ബില്ലുകള്‍ ഇല്ലെന്നും തിയതി ഇല്ലാത്ത വൗച്ചറുകള്‍ കൃത്രിമത്വത്തിന് തെളിവാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്തു നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് തട്ടിപ്പ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

2010 മുതല്‍ 14 വരെ ടെലികമ്യൂണിക്കേഷനില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ക്യാഷ് ബുക്കിലും ബാങ്ക് നീക്കിയിരുപ്പിലും മാത്രം 4.44 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ക്യാഷ് ബുക്കില്‍ കാണിച്ചിട്ടുളള തുക അക്കൗണ്ടിലില്ലാത്ത സ്ഥിതി പൊലീസില്‍ സംഭവിച്ചുവെന്നത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്കൗണ്ടിലെ തിരിമറിക്കു പുറമേ പലതും വാങ്ങിയതിന് ബില്ലുകള്‍ ഇല്ല. തിയതി രേഖപ്പെടുത്താത്ത വൗച്ചറുകള്‍ വഴി വന്‍ തുക പലപ്പോഴായി എഴുതിയെടുത്തതും പരിശോധനയില്‍ കണ്ടെത്തി. 2010ന് മുന്‍പുളള രജിസ്റ്ററുകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. അസോസിയേഷന്‍ പ്രസിദ്ധീകരണമായ കാവല്‍ കൈരളിയില്‍ നിന്ന് വായ്പയെടുത്തത് ആരെന്നോ എന്തിനെന്നോ അറിയില്ല.

ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകളുടെ വിവാഹയാത്രക്ക് ചെലവഴിച്ച തുകയുടെ വിവരവും രജിസ്റ്ററിലുണ്ട്. അസോസിയേഷന്‍ മുന്‍ സെക്രട്ടറി എസ്. വിനയകുമാറിന്റെ കാലത്താണ് സാമ്പത്തി തിരിമറി. നാലു വര്‍ഷത്തെ കണക്കു പരിശോധിച്ചതില്‍ മുന്നൂ വര്‍ഷവും എ എസ് ദിലീപ് കുമാറായിരുന്നു പ്രസിഡന്റ്. ടെലികമ്മ്യൂണിക്കേഷന്‍ ഡിവൈ.എസ്.പി എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലെ നാലംഗ സമിതിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more