1 GBP = 104.21
breaking news

ഭീകരാക്രമണ ഭീഷണിയിൽ ബ്രിട്ടൻ; സസ്സെക്‌സിൽ ലോറിയിൽ നിന്ന് കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും അടങ്ങിയ വൻ സ്‌ഫോടക വസ്തു ശേഖരം; രാജകീയ വിവാഹത്തിന് സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ ഭീഷണിയിൽ ബ്രിട്ടൻ; സസ്സെക്‌സിൽ ലോറിയിൽ നിന്ന് കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും അടങ്ങിയ വൻ സ്‌ഫോടക വസ്തു ശേഖരം; രാജകീയ വിവാഹത്തിന് സുരക്ഷ ശക്തമാക്കി

ലണ്ടൻ: ബ്രിട്ടനിലെ രാജകീയ വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ, സ്ഫോടവസ്തുക്കളടങ്ങിയ വൻ ആയുധ ശേഖരം പിടിച്ചെടുത്തു. വിൻഡ്സർ കാസിലും പരിസര പ്രദേശങ്ങളും ഇപ്പോൾ സായുധ സേനാംഗങ്ങളുടെ കനത്ത സുരക്ഷാ വലയത്തിലാണ്. ഹാരി രാജകുമാരന്റെയും മേഗൻ മെർക്കലിന്റെയും വിവാഹം നാളെ നടക്കാനിരിക്കെയാണ് ആയുധ ശേഖരം കണ്ടെടുത്തത്.

 

ഇന്നലെയാണ് സസ്സെക്‌സിലെ റോസ്‌റ്റർ ബിസിനെസ്സ് പാർക്കിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് ഗ്രനേഡുകളും തോക്കുകളും അടങ്ങിയ സ്‌ഫോടക വസ്തുക്കൾ സുരക്ഷാ സേന കണ്ടെടുത്തത്. ലോറിയുടെ അടിവശത്ത് രണ്ടു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായാണ് ആയുധങ്ങൾ ഒളിപ്പിച്ച് കടത്തിയത്. സായുധ പോലീസ് സേനാംഗങ്ങളും മിലിട്ടറി ബോംബ് ഡിസ്പോസൽ സംഘവും സ്ഥലത്തെത്തി നൂറ് മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിന് ശേഷമാണ് ആയുധങ്ങൾ കണ്ടെടുത്തത്. ലോറിക്കടിയിൽ മാഗ്നറ്റുകളുടെ സഹായത്താലാണ് ആയുധങ്ങൾ ഒളിപ്പിച്ച് വച്ചിരുന്നത്.

സംഭവത്തെത്തുടർന്ന് 40 കാരനായ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. നാഷണൽ ക്രൈം ഏജൻസി വിഭാഗം ഇയ്യാളെ ചോദ്യം ചെയ്ത് വരികയാണെന്ന് എൻ സി എ ബ്രാഞ്ച് കമാൻഡർ ഡേവിഡ് നോറിസ് പറഞ്ഞു. മറ്റേതോ രാജ്യത്ത് നിന്ന് ആയുധങ്ങൾ ഇവിടേക്ക് ഒളിപ്പിച്ച് കടത്തിയതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോറി ഡ്രൈവറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more