1 GBP = 104.38
breaking news

ഇംഗ്ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള രൂപരേഖയുമായി പ്രധാനമന്ത്രി

ഇംഗ്ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള രൂപരേഖയുമായി പ്രധാനമന്ത്രി

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

മാർച്ചിലെ ആദ്യ ഘട്ടത്തിനുശേഷം, വാക്സിൻ വിതരണം പുരോഗമിക്കുന്ന മുറക്ക് ചില നിബന്ധനകളോടെ ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ജൂൺ 21 നകം എല്ലാ നിയന്ത്രണങ്ങളും നീക്കുക എന്നതാണ് ലക്ഷ്യം.

ഒന്നാം ഘട്ടം

രണ്ട് ഭാഗങ്ങളിലായാണ് ആദ്യ ഘട്ടം നടപ്പാക്കുന്നത്.

മാർച്ച് 8

  • എല്ലാ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കും.
  • യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് പ്രായോഗിക കോഴ്സുകളിലേക്ക് മടങ്ങാം. മറ്റെല്ലാ വിദ്യാർത്ഥികൾക്കും ഈസ്റ്റർ അവധി അവസാനിക്കുമ്പോഴേക്കും ഒരു അവലോകനം ഉണ്ടാകും
  • സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കും പ്രൈമറി സ്കൂളുകളിലെ രക്ഷകർത്താക്കൾക്കും ജീവനക്കാർക്കും മുഖാവരണങ്ങൾ ശുപാർശ ചെയ്യുന്നു.
  • സ്കൂളുകളിൽ പ്രഭാത ഭക്ഷണ ക്ലബ്ബുകളും സ്കൂൾ സമയം കഴിഞ്ഞുള്ള ക്ലബ്ബുകളും തുടങ്ങാൻ അനുവാദമുണ്ടായിരിക്കും. വൈദ്യ പരിചരണം ആവശ്യമുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ജോലിക്ക് പോകാനായി മറ്റു സന്നദ്ധ വിഭാഗങ്ങളുടെ പിന്തുണ തേടാവുന്നതാണ്.
  • വിവിധ വീടുകളിൽ നിന്നുള്ള രണ്ടുപേർക്ക് വിനോദത്തിനായി പുറത്ത് കണ്ടുമുട്ടാം.
  • നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരാൾക്ക് കെയർ ഹോമുകൾ സന്ദർശിക്കാൻ കഴിയും (പക്ഷേ പിപിഇ ആവശ്യമാണ്. അര മണിക്കൂറിനുള്ളിൽ കോവിഡ് ഫലമറിയാവുന്ന ഒരു ലാറ്ററൽ ഫ്ലോ ടെസ്റ്റ് ചെയ്യേണ്ടതായി വരും. കൂടാതെ ശാരീരിക സമ്പർക്കം പരമാവധി ഒഴിവാക്കുക)
  • ആറ് പേർ വരെ പങ്കെടുക്കുന്ന വിവാഹങ്ങൾ ഏത് സാഹചര്യത്തിലും നടതാവുന്നതാണ്.

മാർച്ച് 29

  • മറ്റൊരു വീട്ടുകാരനുമായോ അല്ലെങ്കിൽ ‘ആറ് പേരടങ്ങുന്ന’ സംഘമായോ ആളുകളെ സ്വകാര്യ ഗാർഡനിൽ വച്ചോ വീടിനു പുറത്ത് വച്ചോ കണ്ടുമുട്ടാൻ അനുവദിക്കും.
  • ‘വീട്ടിൽ തന്നെ തങ്ങണം’ എന്ന നിബന്ധന അവസാനിക്കുമെങ്കിലും ആളുകൾ കഴിയുന്നത്ര സ്വന്തം പ്രദേശങ്ങളിൽ തന്നെ തുടരണം.
  • ടെന്നീസ്, ബാസ്കറ്റ്ബോൾ കോർട്ടുകൾ ഉൾപ്പെടെ അകത്തും പുറത്തുമായി നടത്തുന്ന കായിക സൗകര്യങ്ങൾ വീണ്ടും പ്രവർത്തനമാരംഭിക്കും.
  • ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പൊതു സ്ഥലങ്ങളിലുള്ള കായിക വിനോദങ്ങൾ പുനരാരംഭിക്കാൻ കഴിയും
  • രക്ഷകർത്താക്കളും കുട്ടികളും അടങ്ങുന്ന 15 അംഗ ഗ്രൂപ്പുകൾക്കു പൊതുസ്ഥലങ്ങളിൽ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ അനുവാദമുണ്ടായിരിക്കും.

രണ്ടാം ഘട്ടം
ഏപ്രിൽ 12

  • എല്ലാ കടകളും തുറക്കാൻ അനുവദിക്കും
  • മദ്യം ഉൾപ്പെടെ വെളിയിൽ ഇരിക്കുന്ന ഉപഭോക്താക്കൾക്ക് സേവനം നൽകാൻ റെസ്റ്റോറന്റുകളും പബ് ഗാർഡനുകളും അനുവദിക്കും
  • ജിമ്മുകൾക്കും സ്പാകൾക്കും വീണ്ടും തുറക്കാൻ കഴിയും
  • ഹെയർഡ്രെസ്സർമാർ, ബ്യൂട്ടി സലൂണുകൾ, മറ്റ് ‘സമ്പർക്ക സേവനങ്ങൾ’ എന്നിവ വീണ്ടും തുറക്കാൻ കഴിയും
  • വീട്ടിൽ നിന്ന് അകലെ യുകെ യിൽ തന്നെയുള്ള അവധിക്കാലം ചെലവിടാൻ അനുവദിച്ചിരിക്കുന്നു
  • ചെറിയ കുട്ടികൾ ഉൾപ്പെടെ രക്ഷകർത്താക്കളും കുട്ടികളും അടങ്ങുന്ന 15 അംഗ ഗ്രൂപ്പുകൾക്കു അകത്തും പുറത്തുമുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടാൻ അനുവാദമുണ്ടായിരിക്കും. മൃഗശാലകൾ, തീം പാർക്കുകൾ, ഡ്രൈവ് ഇൻ സിനിമാകൾ എന്നിവ വീണ്ടും തുറക്കാൻ കഴിയും
  • ലൈബ്രറികൾക്കും കമ്മ്യൂണിറ്റി സെന്ററുകൾക്കും വീണ്ടും തുറക്കാൻ കഴിയും
  • 15 പേർ വരെ പങ്കെടുക്കുന്ന വിവാഹങ്ങൾ നടക്കാം

മൂന്നാം ഘട്ടം
മെയ് 17

  • 30 വരെ ഗ്രൂപ്പുകളായി ആളുകൾക്ക് പുറത്തുവച്ച്‌ സന്ദർശിക്കാനാകും
  • ആറ് ആളുകൾക്കോ അല്ലെങ്കിൽ രണ്ട് കുടുംബങ്ങൾക്കോ വീടിനുള്ളിൽ സന്ദർശനം ആകാം.
  • വിവാഹമോ മറ്റ് ജീവിത സന്ദര്ഭങ്ങളോ ആഘോഷിക്കാൻ 30 പേർക്ക് വരെ പങ്കെടുക്കാം
  • തിയേറ്ററുകളും സിനിമാശാലകളും പോലുള്ള പൊതു വിനോദശാലകൾ തുറക്കാൻ കഴിയും
  • അകത്തുള്ള വിനോദങ്ങളായ മ്യൂസിയങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ തുറക്കാൻ കഴിയും
  • ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ബ്രെഡ് & ബ്രേക്‌ഫാസ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് വീണ്ടും തുറക്കാൻ കഴിയും
  • ചില പരിമിതികളോടെ പ്രദർശനങ്ങളും വലിയ സ്റ്റേജ് പ്രോഗ്രാമുകളും പുനരാരംഭിക്കാൻ കഴിയും. ഇൻഡോർ ഇവന്റുകൾക്ക് നിലവിലെ ക്യാപസിറ്റിയുടെ പകുതി ശേഷിയോ 1,000 ആളുകളോ ആകാം. ഔട്ട്‌ഡോർ ഇവന്റുകൾക്ക്പ കുതി ശേഷിയോ 4,000 വരെ ആളുകളോ ആകാം. വലിയ വേദികളിൽ (കുറഞ്ഞത് 40,000 ശേഷി) 10,000 വരെ പങ്കെടുക്കാൻ അനുവദിക്കും.
  • മെയ് 17 ന് അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കും
  • മുതിർന്നവർക്കുള്ള ഇൻഡോർ ഗ്രൂപ്പ് സ്പോർട്സ്, വ്യായാമ ക്ലാസുകൾ എന്നിവ വീണ്ടും ആരംഭിക്കാൻ കഴിയും

നാലാം ഘട്ടം
ജൂൺ 21

  • സാമൂഹിക സമ്പർക്കത്തിനുള്ള എല്ലാ നിയമപരമായ പരിധികളും നീക്കംചെയ്യും
  • വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, മറ്റ് സോഷ്യൽ പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിന് നിയമപരമായ പരിധികളൊന്നുമില്ല. ഏപ്രിൽ മുതൽ വലിയ വിവാഹങ്ങൾ, ഉത്സവങ്ങൾ, വർക്ക് കോൺഫറൻസുകൾ എന്നിവയ്ക്കായി സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ അനുവാദം നൽകും. മെച്ചപ്പെടുത്തിയ പരിശോധന പോലുള്ള നടപടികൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട്വ, വലിയ അകലം പാലിക്കാതെ വലിയ ഗ്രൂപ്പുകളെ എങ്ങനെ പങ്കെടുപ്പിക്കുവാൻ കഴിയുമെന്ന് നിർണ്ണയിക്കാൻ ഇത് സഹായിക്കും.
  • നൈറ്റ്ക്ലബ്ബുകളും തിയേറ്ററുകളും വീണ്ടും തുറക്കാൻ അനുവദിക്കും

നിയന്ത്രണങ്ങൾ‌ ലഘൂകരിക്കുന്നതിനുള്ള നാല് പരിശോധനകൾ

അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പായി ഓരോ ഘട്ടത്തിലും നാല് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

  • കൊറോണ വൈറസ് വാക്സിൻ പദ്ധതി പുരോഗമിക്കുന്നു എന്ന് ഉറപ്പാക്കൽ
  • വാക്സിനുകൾ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയും അതേപോലെതന്നെ ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണം കുറക്കുകയും ചെയ്യുന്നു
  • അണുബാധ മൂലം ആശുപത്രി പ്രവേശനം വേണ്ടിവരുന്നവരുടെ എന്നതിൽ വർധന ഉണ്ടാവുന്നില്ല.
  • പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അപകടസാധ്യതയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നില്ല.

ഓർക്കുക – മാർച്ച് 8 വരെ നിലവിലുള്ള ലോക്‌ഡോൺ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more