1 GBP = 104.21
breaking news

അമേരിക്കൻ ബിസിനെസ്സ്കാരിയുമായുള്ള ബന്ധം; പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ പോലീസ് അന്വേഷണം

അമേരിക്കൻ ബിസിനെസ്സ്കാരിയുമായുള്ള ബന്ധം; പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ പോലീസ് അന്വേഷണം

ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരിക്കെ അമേരിക്കൻ വ്യവസായിയായ സ്ത്രീയുള്ള ബന്ധമാണ് ഏറെ ചർച്ചാവിഷയമായിരിക്കുന്നത്. മേയർ പദവി കാമുകിക്കായി ദുരുപയോഗം ചെയ്തുവെന്ന ആരോപണമാണ് ബോറിസ് നേരിടുന്നത്. ടെക് വ്യവസായിയായ ജെന്നിഫർ ആർകുറിക്കാണ് ബോറിസ് ജോൺസൺ മേയറുടെ പദവി അനധികൃതമായി വിനിയോഗിച്ചെന്നാണ് ആരോപണം. പൊതുഖജനാവിന് നഷ്ടം വരുത്തുകയും പൊതുജനങ്ങൾക്ക് പബ്ലിക് ഓഫീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും കാണിച്ച് ഗ്രെറ്റർ ലണ്ടൻ അതോറിറ്റിയിൽ നിന്നാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഫീസ് ഫോർ പോലീസ് കണ്ടക്ട് എന്ന സ്വതന്ത്ര ഏജൻസിയാണ് അന്വേഷണം നടത്തുക. പോലീസ് സേനയിലെ തന്നെ പരാതികളെക്കുറിച്ച് അന്വേഷണം നടത്തുന്ന ഏജൻസിയാണ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട്. ലണ്ടൻ പോലീസ് സേനയുടെ തലവൻ മേയറാണ്. അതിനാലാണ് ഓ പി സി അന്വേഷണം നടത്തുന്നത്.

അമേരിക്കയിൽ ബിസിനെസ്സ്‌കാരിയും ബോറിസ് ജോൺസന്റെ കൂട്ടുകാരിയുമായ ജെന്നിഫർ ആർക്യൂറി ആണ് കഥയിലെ താരം.

ഇത് രാഷ്ട്രീയമായി പകപോക്കാനുള്ള ഒരവസരമായി കാണരുതെന്ന് നമ്പർ 10 ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. “ലണ്ടൻ മേയർ ആയിരിക്കെ ലണ്ടനിലെയും യൂ.കെ യിലെയും ബിസിനസ് സാധ്യതകൾ അഭിവൃദ്ധിപ്പെടുത്താനായി ബോറിസ് ജോൺസൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലം ശരിയായ കീഴ്വഴക്കങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെയായിരുന്നു” എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുകയുണ്ടായി.

പാർലമെന്റ് സസ്‌പെൻഡ് ചെയ്ത നടപടി തെറ്റാണെന്ന് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഇത്തരമൊരു അന്വേഷണം കൂടി നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more