1 GBP = 104.24
breaking news

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് ഇരുപത്തിയഞ്ച് വർഷം നീണ്ടു നിൽക്കുന്ന പുതിയ പദ്ധതിയുമായി തെരേസാ മേയ്

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് ഇരുപത്തിയഞ്ച് വർഷം നീണ്ടു നിൽക്കുന്ന പുതിയ പദ്ധതിയുമായി തെരേസാ മേയ്

ലണ്ടൻ: പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി തെരേസാ മെയ് പുതിയ പദ്ധതി അവതരിപ്പിച്ചു. സർക്കാരിന്റെ ഇരുപത്തിയഞ്ച് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് മെയ് അവതരിപ്പിച്ചത്. പുതിയ പദ്ധതി പ്രകാരം കാരിയർ ബാഗുകൾ, ഫുഡ് പാക്കേജിംഗ് ഡിസ്പോസിബിൾ സാധനങ്ങൾ, പ്ലാസ്റ്റിക് സ്ട്രാ തുടങ്ങി ഒഴിവാക്കാൻ കഴിയുന്ന സാധനങ്ങൾ ബ്രിട്ടനിൽ നിന്നും തുടച്ച് നീക്കുവാനാണ് പുതിയ പദ്ധതിയുടെ ഒരു ലക്‌ഷ്യം.

അതേസമയം പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് മെയ്ക്ക് ഇതിനകം തന്നെ വലിയ എതിർപ്പും നേരിടേണ്ടി വരുന്നുണ്ട്. പദ്ധതിക്ക് ഇരുപത്തിയഞ്ചെന്ന വലിയൊരു കാലയളവ് നൽകിയതാണ് പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിന് ഇടയാക്കിയത്. 2042 ഓടെ ഒഴിവാക്കാൻ കഴിയുന്ന പരമാവധി പ്ലാസ്റ്റിക്ക് യുകെയുടെ മണ്ണിൽ നിന്നും ഒഴിവാക്കാനാണ് പദ്ധതി.

ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകളിൽ കാരിയർ ബാഗുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 5പി ചാർജ് യുകെയിലെ മുഴുവൻ സൂപ്പർമാർക്കറ്റുകളും ചെറുകിട വിപണന കേന്ദ്രങ്ങളിലും നിർബന്ധമാക്കുകയെന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്‌ഷ്യം. കൂടാതെ ഫുഡ് പാക്കേജിങ്ങുകൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാനായി സൂപ്പർ മാർക്കറ്റുകളിൽ പ്ലാസ്റ്റിക് നിരോധിത മേഖലകളായി പ്രത്യേക സ്ഥലങ്ങൾ രൂപപ്പെടുത്തുകയായിരിക്കും മറ്റൊരു പ്രധാന ലക്‌ഷ്യം. പ്ലാസ്റ്റിക് നിരോധിത മേഖലയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ച് പ്ലാസ്റ്റിക്കിന്റെ ഉപഭോഗം തടയാൻ കഴിയുമെന്നും സർക്കാർ കണക്ക് കൂട്ടുന്നു. സർക്കാരിന്റെ നയങ്ങളെ സ്വാഗതം ചെയ്ത പരിസ്ഥിതി പ്രവർത്തകർ ഇരുപത്തിയഞ്ച് വർഷമെന്നത് വലിയൊരു കാലയളവെന്ന് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more