1 GBP = 104.33
breaking news

ഓക്സ്ഫോർഡിൽ ഫ്ലാറ്റ് ബ്ലോക്കുകൾക്ക് മുകളിൽ ചെറുവിമാനം തകർന്നു വീണു

ഓക്സ്ഫോർഡിൽ ഫ്ലാറ്റ് ബ്ലോക്കുകൾക്ക് മുകളിൽ ചെറുവിമാനം തകർന്നു വീണു

ഓക്സ്ഫോർഡ്: ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബിസെസ്റ്ററിന് സമീപമുള്ള ഫ്ലാറ്റ് ബ്ലോക്കിലേക്ക് ചെറു വിമാനം തകർന്നുവീണു. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് സംഭവമെന്ന് തേംസ് വാലി പോലീസ് പറഞ്ഞു.

പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കിന്റെ വ്യാപ്തി അറിവായിട്ടില്ല. ആർ എ എഫ് ബേസ് ഉള്ള അപ്പർ ഹെയ്‌ഫോർഡിലെ ക്യാമ്പ് റോഡിന് സമീപമാണ് വിമാനം തകർന്ന് വീണത്. അതേസമയം സൈനിക വിമാനമാണെന്ന് സ്ഥിരീകരണമില്ല. ഫ്ലാറ്റുകളുടെ ബ്ലോക്കിൽ ആളില്ലായിരുന്നുവെന്നും സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more