1 GBP = 104.17
breaking news

സർക്കാരിന്റെ പ്രഖ്യാപിത നയം ‘സ്ത്രീപക്ഷ നവകേരളം’; മുഖ്യമന്ത്രി.

സർക്കാരിന്റെ പ്രഖ്യാപിത നയം ‘സ്ത്രീപക്ഷ നവകേരളം’; മുഖ്യമന്ത്രി.

സ്ത്രീപക്ഷ നവകേരള’മാണ് സർക്കാരിന്റെ ഔദ്യോഗിക നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല എന്ന് തിരുവനതപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് തുല്യ അവസരം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ അതീവ ഗൗരവമായി സർക്കാർ കാണുന്നു. അതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിൽ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുക വഴി സ്ത്രീ ശാക്തീകരണം സർക്കാർ ലക്ഷ്യം വെക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് നിരവധി പദ്ധതികൾ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കൊണ്ടുവന്നിട്ടുണ്ട്, പൊലീസിനെ കൂടാതെ മറ്റു ഏജൻസികളെ ഭാഗമാക്കിയാണ് ഈ പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാൽ, ഇത്രയധികം പദ്ധതികൾ കേരളത്തിൽ നിലവിലുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഇവ ഉപയോഗിക്കാൻ പലരും തയാറുകുന്നില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. സ്ത്രീ സുരക്ഷ സംബന്ധിച്ച് അവബോധമില്ലാത്തതാണ് കാരണം. എന്നാൽ, അത് വളരെ ഗൗരവപൂർവ്വമായ സംഗതിയാണെന്നും ഈ സ്ഥിതി തുടരാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ അതീവ ഗൗരവമായി സർക്കാർ കാണുന്നുവെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി കുറ്റവാളി എത്ര ഉന്നതൻ ആണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിലെ ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് സ്ത്രീകൾ സുരക്ഷിതരല്ല എന്ന രീതിയിൽ പ്രചരണം നടത്തുന്നു. അത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more